അമ്മ വയറ്റിലെ ജീവന്റെ ഭ്രൂണം
വെളിച്ചം കാണാത്ത ഭ്രൂണം
നീറി നീറി വിട ചോല്ലേണ്ടി വന്നവൾ
നിറം മങ്ങിയ ജന്മങ്ങൾ
അറവുമാടുകൾക്കു തുല്യമായവൾ.
ഏതോ ആനന്ദ രാത്രിയിൽ
ആരോ പാകിയ വിത്ത്
ഇന്ന് ചോര ചുവപ്പായി
വളർച്ചയെത്താ ഭ്രൂണമായി.
അമ്മയെന്ന വിളി കേൾക്കുവാനായി
കാണുവാനായി നാളെണ്ണി
അവൾ കാത്തിരിക്കുമ്പോൾ
പിതൃത്വം അറിയാത്ത ജന്മം
അനുവദിക്കാത്ത സമൂഹത്തിൽ
പിറവി പാടില്ല
ജീവിതം പാടില്ല
നരകയാതനകൾ കാണുകവയ്യ
പുതിയൊരു പ്രപഞ്ചം തീർക്കേണ്ടവൾ
വെൺചന്ദ്രനെ ഒളിപ്പിക്കേണ്ടവൾ
വിരിയാത്ത പുഷ്പമായി വാടി
കൊഴിഞ്ഞു വീണുപോയവൾ
Content Summary: Malayalam Poem ' Velicham Kanatha Bhroonam ' Written by Jolsna P. S.