അമ്മമാർ കാത്തിരിക്കുന്നതു പോലെ, മക്കൾ അമ്മമാരെ കാത്തിരിക്കാറുണ്ടോ..?

malayalam-story-amma
Representative image, Photo Credit: Suprabhat Dutta/istockphoto.com
SHARE

അമ്മേ, ഞാൻ പാറപ്പുറത്ത് പൊട്ടി മുളച്ചതല്ല, മകന്റെ ഈ സംസാരം കേട്ട് അമ്മ നോക്കി, ആശ്ചര്യപ്പെട്ടു പറഞ്ഞു അതെനിക്ക് അറിയാലോ, ഞാനല്ലേ നിന്നെ വളർത്തിയത്, അതിലെന്തെങ്കിലും സംശയമുണ്ടോ..?? ഇല്ലെന്ന് മറുപടി... മക്കളെത്ര വലുതായാലും അമ്മമാർക്ക് എന്നുമവർ കുഞ്ഞുകുട്ടികളാണ്.. അതവർ തിരിച്ചറിയുന്ന കാലം ഉണ്ടാവട്ടെ അവരോർത്തു.. വളരെ ദിവസം കൂടി വീട്ടിലേക്ക് വന്നതാണ്, സമയത്തിന് അല്ലെങ്കിലും അവരുടെ ഇഷ്ടസമയത്ത് ഭക്ഷണം കൊടുക്കാലോ എന്നോർത്തു.. ഇന്ന്, ഞായർ ആയത്കൊണ്ട് ഇന്നത്തെ തലമുറ എഴുന്നേൽക്കാൻ ഏതാണ്ട് പതിനൊന്ന് പന്ത്രണ്ട് മണിയാവും, അങ്ങനെത്തന്നെയാണ് ഇവിടെയും.. പ്രാഥമിക കർമ്മത്തിനു ശേഷം അവൻ പറഞ്ഞു "ഇന്നിനി നേരെ ഊണ് മതി... അവൻ വരുന്നതും നോക്കി അവരിരുന്നു. കുറച്ച് നേരത്തിനു ശേഷം മോൻ വന്നു.. കുത്തരിചോറും മീൻ കറിയും തോരനും അവനു പ്രിയപ്പെട്ടതാണ്. അത് തന്നെ ഉണ്ടാക്കി.. ഇവിടെയുള്ളപ്പോഴെങ്കിലും ഒരു നേരത്തെ ചോറ് തന്റെ കൈകൊണ്ട് കൊടുക്കാമല്ലോ എന്ന് കരുതി ചോറ് വിളമ്പി, കറിയെടുക്കാൻ നേരം മോനും വന്നു അടുക്കളയിലേക്ക്.. എന്നിട്ടവൻ ചോറ് വിളമ്പിയ പ്ലേറ്റെടുത്ത് അതിലേക്ക് കറി കോരിയിടുമ്പോൾ അവർ പറഞ്ഞു, "മോനെ, താഴേക്ക് കറി വീഴ്ത്തല്ലെ" എന്ന്.. ഇതെല്ലാം തനിക്കറിയാമെന്ന മട്ടിലൊരു നോട്ടം.. എന്നിട്ട് പറഞ്ഞു എന്തിനും ഏതിനും പിന്നാലെ നടന്നു ഉപദേശിക്കുന്നതൊന്ന് നിർത്താമോ, എന്ന്..

ശരിയാണ്, അപ്പോഴാണ് അവർ അവരുടെ അമ്മയുടെ വാക്കുകളും അവരുടെ മറുപടിയും ഓർത്തത്.. തന്റെ ഓരോ യാത്രാസമയത്തും എല്ലാമെല്ലാം എപ്പോഴും ഓരോരോ നിർദ്ദേശങ്ങൾ തരുന്ന അമ്മയെ അവരോർത്തു. തന്റെ അമ്മയോട് താനെത്ര കാർക്കശ്യമായാണ് മറുപടി പറഞ്ഞിരുന്നത്. ഇപ്പോൾ മകന്റെ മറുപടിയിൽ മനസ്സ് വ്യാകുലപ്പെടുമ്പോൾ അറിഞ്ഞു, താൻ അമ്മയോട് പറഞ്ഞ വാക്കുകളുടെ മൂർച്ച. എപ്പോഴും വിളിച്ച് ചോദിക്കുന്നത് എന്തിനാമ്മേ, ഞാനിന്ന് ആദ്യമായി യാത്ര ചെയ്യുന്നതല്ലല്ലോ, ഭക്ഷണം കഴിച്ചോ എന്ന ചോദ്യത്തിന്, അതൊക്കെ ഞാൻ സമയാസമയം കഴിക്കുന്നുണ്ടല്ലോ എന്നും.. അമ്മയുടെ മനസ്സും വിഷമിച്ചു കാണും എന്റെയീ ഉത്തരങ്ങൾ കേട്ടിട്ട്... ഏതൊരമ്മയുടെയും മനസ്സ് കുതിക്കുന്നത് എപ്പോഴും മക്കളുടെ അടുക്കലേക്ക് ആണ്, സ്നേഹത്തിന്റെ ഒഴുക്ക് മുന്നോട്ടാണല്ലോ, അതവരെത്ര വലുതായാലും.. എന്നാല്‍ മക്കളൊരിക്കലും അമ്മമാർക്ക് അർഹിച്ച സ്നേഹം കൊടുക്കുന്നില്ല.. താനടക്കമുള്ള മക്കൾ വലുതായപ്പോൾ അമ്മയും അച്ഛനുമൊക്കെ തന്റെയത്ര വിവരമില്ലാത്തവരായി.. അല്ലെങ്കിലവർ കാലത്തിനൊത്ത് ഉയരാത്തവരായി മാറി..

അവന്റെ കുഞ്ഞുനാളുകളിൽ, ഒരു കൈയ്യിൽ മോനെ പിടിച്ച് എല്ലായിടത്തും പോയിരുന്ന കാലം.. യാത്രകൾ അവനു അന്നേ ഇഷ്ടമായിരുന്നു. ഓരോ വാരാന്ത്യത്തിലും അവനെയും കൊണ്ട് പുറത്ത്പോയിരുന്നതും ബീച്ചിൽ പോയതും സിനിമക്ക് പോയതും എല്ലാം അവരോർത്തൂ. രണ്ടുപേരും കൂടി ടൗണിലെ ഓരോ റസ്റ്റോറന്റിലും കയറിയിറങ്ങുമായിരുന്നു.. അങ്ങനെ എവിടെ പോകുമ്പോഴും അവൻ തന്റെ ശരീരത്തിന്റെ ഒരു ഭാഗമായിരുന്നു. അവനെ കൈയ്യിൽ ചുറ്റിപ്പിടിച്ചു നടന്നിരുന്ന കാലത്താണ് താൻ തന്റെ ജീവിതത്തിന്റെ സന്തോഷം കണ്ടെത്തിയത്.. അവൻ വലുതായപ്പോൾ കൈയ്യിലെ പിടി അയഞ്ഞുപോയതും അവന്റെ വാക്കിന് കട്ടികൂടിയതും താൻ ഒറ്റപ്പെട്ടതുമവർ തിരിച്ചറിഞ്ഞു.. തന്റെ അമ്മ എപ്പോഴും പറയും, "നീ ചെറുപ്പത്തിൽ എന്റെയടുത്ത് കിടക്കാൻ എന്നും വാശിപിടിച്ചു കരയുമായിരുന്നു" എന്ന്.. താഴെയുള്ള കുട്ടികൾ ഉണ്ടായിട്ടും ആ വാശിക്ക് ഒരു കുറവും തനിക്ക് വന്നില്ലായിരുന്നൂവത്രെ.. അതിനുള്ള മറുപടിയോ, "അതൊക്കെ ചെറുപ്പത്തിലല്ലേ, ഇപ്പൊ അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യമെന്ന്.." അമ്മയോടുള്ള തന്റെ നീരസത്തിനുള്ള മറുപടിയാണ് ഇന്ന് തനിക്ക് തന്റെ മക്കളിൽ നിന്ന് കിട്ടുന്നത് എന്നവർ തിരിച്ചറിയുന്നു...

കുട്ടികൾ വലുതായാൽ ഒരിക്കലുമവരുടെ പിന്നാലെ പോകരുത്.. ഇനി  തിരിച്ചൊഴുകാം, നമ്മുടെ ബാല്യം അയവിറക്കി സ്വന്തം മക്കളെ കൊഞ്ചിച്ചും ശാസിച്ചും വളർത്തിയ നമ്മുടെ മാതാപിതാക്കളുടെ അടുത്തേക്ക്.. അവരുടെ വാർദ്ധക്യത്തിലവർക്ക് കൂട്ട് മക്കളുടെ ഓർമ്മകൾ മാത്രമാണ്.. ആ സ്നേഹത്തിലേക്ക് നമുക്ക് തിരിച്ചു പോകാമിനി... പ്രായമായ മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് സമമാണ്, പ്രായമായ മക്കളോ അവരുടെ സംരക്ഷകരും... മക്കളെ എന്നും എപ്പോഴും കാത്തിരിക്കുന്നത് മാതാപിതാക്കളാണ്.. ഈയൊരു സ്നേഹം, ഭൂമിയിലെവിടെനിന്നും കിട്ടുകയുമില്ല.. അതുകൊണ്ട് മാതാപിതാക്കളെ കൊണ്ടാക്കാൻ വൃദ്ധസദനങ്ങൾ തിരയേണ്ട, ഒരിത്തിരി സ്നേഹം കൊടുത്താൽ ധന്യരാവുമവർ.. അവർ നമ്മുടെ അച്ഛനും അമ്മയുമാണല്ലോ.. ഒരുകാലത്ത് നമുക്ക് എല്ലാമെല്ലാമായവർ..

Content Summary: Malayalam Article Written by Sreepadam

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS