ADVERTISEMENT

"ഇനിയും അമ്മയെ ഇങ്ങനെ വേദനിപ്പിക്കുന്നതിനേക്കാൾ നല്ലത്...." ഡോക്ടറുടെ പാതി നിർത്തിയ ചോദ്യം, പൂരിപ്പിക്കാതെ തന്നെ അവനു മനസിലായി. അമ്മ ഇനി തിരിച്ചു വരില്ല എന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം, അവന്റെ മനസ്സിൽ ഒരു കടൽ അലയടിച്ചു. ഒരു നിമിഷം അവൻ കണ്ണടച്ചപ്പോൾ ഒരു ആയുസിന്റെ അമ്മയുടെ ഓർമ്മകൾ മിന്നിമാഞ്ഞു.. അമ്മ തനിക്ക് ആരായിരുന്നു എന്ന് അപ്പോളാണ് അവൻ ജീവിതത്തിൽ ആദ്യമായി ഓർക്കുന്നത്.

അവനെ പ്രസവിച്ചനാൾ മുതൽ ദീനമായിരുന്ന അമ്മയെ അടുക്കളയിൽ കരിപുരണ്ട മുഖവും, മുഷിഞ്ഞ വസ്ത്രങ്ങളും ഉടുത്തു മാത്രമേ അവൻ കണ്ടിരുന്നുള്ളൂ. അച്ഛനില്ലാത്തതിനാൽ ചെറുപ്പം മുതലേ അമ്മയോട് വാശികാണിച്ചു വളർന്നു. വലുതായപ്പോൾ അത്‌ ദേഷ്യവും, കുറ്റപ്പെടുത്തലുമായ് രൂപാന്തരപ്പെട്ടു. എല്ലാം നിശബ്ദമായി കേട്ടു നിൽക്കും, അവസാനം അവന്റെ മുഖത്തു നോക്കി തേങ്ങി കരയും അതാണ് അവൻ കണ്ടു പരിചയിച്ച അമ്മയുടെ രൂപം. പലപ്പോഴും തന്റെ കയ്യോങ്ങലിൽ നിന്നു കുതറി മാറുമായിരുന്നു. തന്നെ കഷ്ടപ്പെട്ടു പഠിപ്പിച്ചു ഇന്ന് ഒരു സ്ഥാനത്തെത്തിച്ചു. പക്ഷെ ജീവിതം മുഴുവൻ തനിക്കു വേണ്ടി ഉഴിഞ്ഞു വെച്ച് അവസാനം വേദന തിന്നു മരിക്കാൻ തന്റെ അനുവാദത്തിനു വേണ്ടി കേഴുന്നു..

കലങ്ങിയ കണ്ണുകളോടെ അവൻ ഡോക്ടറോട് ചോദിച്ചു "ഞാൻ പറയുന്നത് എന്റെ അമ്മയ്ക്ക് കേൾക്കാൻ കഴിയ്യോ.. എന്നിട്ട് പോരെ അമ്മയെ..." വാക്കുകൾ മുഴുവിക്കാൻ അവനു പറ്റുമായിരുന്നില്ല.. ഡോക്ടർ അവന്റെ തോളിൽ കൈ തട്ടി ആശ്വസിപ്പിച്ചു അമ്മയുടെ അടുത്തേക്ക് കൊണ്ടുപോയി. ശ്വാസം മാത്രം നിലക്കാതെ പാതി ശവമായി കിടക്കുന്ന ആ സാധു സ്ത്രീയുടെ അടുത്ത് അവനെ ഇരുത്തി ഡോക്ടർ പോയി.. അമ്മയെ അനുകമ്പയോടെ നോക്കി ആദ്യമായി അവൻ വിങ്ങി പൊട്ടി. അമ്മയുടെ കൈ പിടിച്ചു ഒരു വിതുമ്പലോടെ അവൻ ചോദിച്ചു.. "ഒരിക്കൽ... ഒരിക്കൽമാത്രം ഒന്ന് കണ്ണ് തുറന്നു എന്നെ നോക്കുവോ.. ഇന്ന് ഈ ലോകത്തിൽ അമ്മയുടെ മകന് സ്വന്തം ജീവനേക്കാൾ സ്നേഹം അമ്മയോട് ആണ് എന്ന്‌ പറയുന്നത് കേൾക്കാൻ വേണ്ടിയെങ്കിലും.. മാപ്പ് എല്ലാറ്റിനും മാപ്പ്.." അവൻ ഉച്ചത്തിൽ കരഞ്ഞു അമ്മയുടെ മാറിലേക്ക് വീണു.. അപ്പോഴേക്കും ആ നെഞ്ചിടിപ്പ് എന്നെന്നേക്കുമായി നിന്നിരുന്നു..

അമ്മ പോകുന്നതോടെ ഒപ്പം നമ്മുടെ ജീവിതത്തിലെ എല്ലാ നല്ല ഓർമകളും നമ്മെ വിട്ടുപോകും. പിന്നീടുള്ള നമ്മുടെ ജീവിതം, അമ്മയോട് നാം പറയാതെ പോയ മാപ്പു പറച്ചിലുകളും.. പറഞ്ഞു തീർത്ത ശകാരങ്ങളും ഓർത്തു പശ്ചാത്തപിക്കേണ്ടി വരുന്നു.. അമ്മയെ സ്നേഹിക്കുക.. ജീവിതാവസാനം വരെ നൽമക്കളായ് ജീവിക്കുക..        

Content Summary: Malayalam Short Story Written by Vyshakh Vilyalathu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com