ക്ഷിപ്രകോപിയാമൊരുവൻ
ക്ഷമയില്ലാ ക്രൂരനുമായവൻ
ക്ഷണനേരത്തെ ഭ്രാന്തനവൻ
ക്ഷതമേറ്റ ഹൃദയമുള്ളവൻ.
കനലണയാതെയാളിടുന്നു
കണ്ണിലൊരുത്തിരി കണ്ടിടുന്നു
കോപാഗ്നി ജ്വാലയതെന്നുറപ്പ്
കാനനം ദഹിപ്പിക്കാനുള്ളതുണ്ട്.
കാര്യമെന്താകിലുമധികമില്ല
കരിന്തിരിയാകണമതെളുപ്പം
കർമ്മമനേകം ബാക്കിയുണ്ട്
കൂട്ടുകാരെ നഷ്ടമാക്കിടല്ലേ.
കൊള്ളിവെച്ചെരിയുന്ന ദേഹിയല്ലേ
കളഞ്ഞു കുളിക്കല്ലേയീ ജീവിതം
കൊള്ളില്ലയീദുശ്ശാഢ്യമൊരുവനും
കുടത്തിലാക്കിയാഴിലെറിഞ്ഞിടൂ.
Content Summary: Malayalam Poem ' Kshanikam ' Written by J. B. Edathiruthi