ചിങ്ങനിലാവ് ചിരിതൂകി
ഓണക്കാറ്റും ഒരുങ്ങി നിന്നു
മലയാളി മനസ്സിൽ പൂക്കൾ വിടർത്താൻ
വന്നല്ലോ ഒരു ഓണം കൂടി
അത്തപ്പൂക്കളം ഒരുക്കീടാം
ആർപ്പോ വിളിച്ചാമോദിച്ചീടാം
ഇലയിട്ട് സദ്യ കഴിച്ചിടാം
ഈണത്തിൽ പാട്ടൊന്നു പാടിടാം
ഉത്രാടപ്പാച്ചിൽ പാഞ്ഞീടാം
ഊഞ്ഞാലിൽ ആടിക്കളിച്ചിടാം
ഋഷിപ്രണീതമാം മലയാള നാട്ടിൽ
എങ്ങും നിറയും കാർഷിക സമൃദ്ധിയും
ഏവർക്കും ഓണക്കോടിയുടുത്തീടാം
ഐതീഹ്യംനിറയും മാവേലിത്തമ്പുരാന്റെ
ഒരുമതൻ മഹത്വത്തെ ഉദ്ഘോഷിച്ചീടാം
ഓണത്തിനെത്തും തുമ്പിയും തുമ്പപ്പൂവും
ഔര്‍ജിത്യം നിറയും വടംവലിയും പുലിക്കളിയും
അംഗനമാരൊത്തൊരു തിരുവാതിരക്കളിയും
ആഘോഷമായി ഒരോണക്കാലം വരവേൽക്കാം
ചിങ്ങനിലാവ് ചിരിതൂകി
ഓണക്കാറ്റും ഒരുങ്ങി നിന്നു
മലയാളി മനസ്സിൽ പൂക്കൾ വിടർത്താൻ
വന്നല്ലോ ഒരു ഓണം കൂടി
Content Summary: Malayalam Poem ' Athappoomanam ' Written by Sindhu Thilakan