കോട്ടയത്തിനു കുഞ്ഞൂഞ്ഞ്
കേരളത്തിന്റെ നായകൻ
കോൺഗ്രസ്സിന്റെ കരുത്തനും
കോടികളുടെ രക്ഷകൻ
കരുണയായ മാനവൻ
കഥകളിൽ വാഴുന്നവൻ
കരഞ്ഞു വന്ന മനുജന്
കരളായി തീർന്നവൻ
കരം പുണർന്നു വന്നവൻ
കൈപ്പത്തി ചിഹ്നത്തിൽ
ചരിത്രനേട്ടം കൊയ്തവൻ
കടലോളം കള്ളങ്ങൾ
കടന്നു വന്ന നേരത്തും
കൂസലൊന്നുമില്ലാതെ
ക്ഷമയോടെ സഹിച്ചവൻ
കനകമാണ് കുഞ്ഞൂഞ്ഞ്.
Content Summary: Malayalam Poem ' Ennatheyum Charithram Sree Oommen Chandy ' Written by J. B. Edathiruthi