തമസ്സ് – എസ്. പത്മജ എഴുതിയ കവിത

malayalam-story-kukkadi-pradha
Photo Credit: Favor_of_God/istockphoto.com
SHARE

പകൽമടുത്തൊരുനാൾ

ഇരുൾ തേടിപ്പോയി

തെരുവുവിളക്കിന്റെ നിഴലിൽ

ഒരാൾ പുഞ്ചിരിക്കുന്നു

ഗൗരവം വിടാതെ 

ഗൗതമനെ നോക്കി

ഞാൻ നടന്നു..
 

പിന്നിലേക്കുവേണോ 

അതോ മുന്നോട്ടോ 

കണ്ണടച്ചു.

ഇരുട്ടുപടരുന്നുണ്ട്.

തുറന്നിട്ടുമിരുട്ടാണു ചുറ്റും.

മിഥ്യമുടിയഴിച്ചാടുന്നു,

സത്യമിഴയുന്നന്തകാരത്തിൽ.
 

സമത്വവും സാഹോദര്യവും

ഇരുമ്പഴിക്കുള്ളിൽ 

വെളിച്ചം തേടുന്നു.

പ്രതീക്ഷയുടെ ചൂട്ടുവെളിച്ചം

ആഞ്ഞുവീശുമ്പോൾ

ഈയാംപാറ്റകൾ ഇറ്റുവീഴുന്നു.
 

ഇരുളിനു കട്ടികൂടുന്നപോലെ

പേടിതോന്നി,

അറിവിൻ ഖനികൾ തുറന്നു

അക്ഷരങ്ങളിൽ 

കറുപ്പുപടർന്നിരിക്കുന്നു.

കണ്ണടവെച്ചു, ശരിയല്ല പലതും

ചിലതെങ്കിലും കത്തിയെരിയണം.
 

അധികാരം അടയിരിക്കുന്ന

അടച്ചിട്ട മുറികളിൽ

പകൽമാന്യത തുളച്ചു കയറി

തിരിച്ചറിവിൻ തീകെട്ടു പുകയുന്നു.

അന്ധത പടരുന്നു. 

സന്ധ്യമയങ്ങുന്നോ?
 

അറിയുന്നു ഞാൻ

ഇരുളിന്റെ നിറം കറുപ്പല്ല,

ചിലയിടങ്ങളിൽ വെളുപ്പ്.

വെറുപ്പിന്റെ രുചിയാണതിന്

നെറികേടിന്റെ നാറ്റവും.

അന്തരാളത്തിലോ 

പകൽ ചോപ്പുപടർത്തി.
 

നടന്നു തളർന്നു തിരിച്ചെത്തി

തെരുവിലപ്പോഴും 

ചിരിമായാതെ ഒരാൾ.. 

അതെന്നിലേക്കും പടരുന്നുവോ...
 

Content Summary: Malayalam Poem ' Thamass ' Written by S. Padmaja

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS