തിരക്കേറിയ ജീവിതത്തിൽ പല പല ജോലികൾ ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന കലാകാരൻമാർക്ക് പുത്തൻ ഉണർവും മാതൃകയും ആവുകയാണ് മെൽബണിലെ പോൾ വിമൽ. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു സാധാരണ പ്രവാസി ആണ്. സംഗീതത്തെ സ്നേഹിക്കുന്ന മനസ്സിൽ കലയുള്ള ഒരു സാധാരണക്കാരൻ. എന്തൊക്കെ തന്നെയായാലും, മനസ്സിൽ കല ഉണ്ടെങ്കിൽ അത് ജീവിതത്തിലേക്ക് കത്തി പടരും എന്നതിന്റെ തെളിവാണ് സ്മരണയിൽ എന്ന അദ്ദേഹത്തിന്റെ ഗാനം.
"സ്മരണയിൽ" എന്നത് വളരെ പുതുമ ഏറിയതും ജനപ്രിയവുമായ ഒരു സംഗീത സൃഷ്ടിയാണ്. തമിഴ് സ്വതന്ത്ര കലാകാരന്മാർക്കും സംഗീത രംഗത്തിനും വേണ്ടി സൃഷ്ടിച്ച മനസിനെ കീഴടക്കുന്ന ഒരു മനോഹര ഗാനമാണിത്. അവാർഡ് ജേതാവും മലയാളി നിർമ്മാതാവും ആയ മെൽബണിൽ നിന്നുള്ള പോൾ വിമൽ ആണ് സംഗീതസംവിധാനം ചെയ്തിരിക്കുന്നത്.
എന്നോ കേട്ടുമറന്നതും, മനസ്സിൽ മായാതെ തങ്ങുന്നതും ആണ് ഇതിലെ സംഗീതം. അച്ചു വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ഒരു ക്രിയേറ്റീവ് ടീമിനോടൊപ്പം ചേർന്നു നിർവഹിച്ച വിഷ്വൽ സ്റ്റോറി ടെല്ലിംഗും ഈ പ്രോജെക്ടിനു അന്തർദേശീയ മൾട്ടി കൾച്ചറൽ അഭിരുചി സമ്മാനിക്കുന്നു. ജോയ് മ്യൂസിക് ആണ് ട്രാക്ക് നിർമ്മിച്ചിരിക്കുന്നത്. കാർത്തിക് നേത ("96" സിനിമയുടെ ഫെയിം "ലൈഫ് ഓഫ് റാം", "കാതലേ കാതലേ", "അന്താത്തി" എന്നീ ഗാനങ്ങൾ) എഴുതിയ വരികളും അതിന്റെ നിർമ്മാണത്തിന് നൽകിയിരിക്കുന്ന അതേ പരീക്ഷണാത്മക സമീപനവുമാണ് സ്മരണയിൽ എന്ന ഈ ട്രാക്കിനെ അദ്വിതീയമാക്കുന്നത്.
പ്രണയം, പ്രത്യാശ, സഹിഷ്ണുത, അനുരഞ്ജനം തുടങ്ങിയ വികാരങ്ങൾക്ക് പുതുജീവൻ നൽകികൊണ്ട് ഗാനം നീണ്ടുനിൽക്കുന്നു, അതേസമയം വിഷ്വൽ ലാൻഡ്‌സ്‌കേപ്പ് ലോകമെമ്പാടുമുള്ള പ്രധാന സാമൂഹിക പ്രശ്‌നങ്ങളായ മാനസികാരോഗ്യം, സ്ത്രീ ശാക്തീകരണം എന്നിവ രണ്ട് മുതിർന്നവർ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തിലൂടെ ചിത്രീകരിക്കുന്നു. പ്രേക്ഷകരെ പാട്ടിന്റെ വരികളിലൂടെയും, ഗാനരംഗങ്ങളിലൂടെയും ഒരു മായ പ്രപഞ്ച ലോകത്തിലേക്ക് എത്തിക്കുവാൻ സ്മരണയിലിനു സാധിക്കുന്നുണ്ട്.
ജീവിതത്തിൽ സന്തുലിതാവസ്ഥയും സമാധാനവും നിലനിർത്താൻ, ജീവിത നേട്ടങ്ങൾ കൈവരിക്കാൻ, ഒരുപക്ഷെ ഏറ്റവും ഇഷ്ടപ്പെടുന്നത് ചിലപ്പോൾ ഉപേക്ഷിക്കുന്നതാണ് നല്ലത് എന്ന കുറിപ്പോടെയാണ് ഗാന വീഡിയോ അവസാനിക്കുന്നത്. ഇതിൽ ഏറെ അതിശയിപ്പിക്കുന്നത്, സംഗീതം ശാസ്ത്രീയമായി പഠിക്കാത്ത, സംഗീതത്തിൽ ബിരുദങ്ങൾ ഒന്നും ഇല്ലാത്ത ഒരു പോൾ വിമൽ എന്ന സാധാരണക്കാരന്റെ സ്വപ്നത്തിന്റെ താളത്തിൽ നിന്ന് ജന്മം കൊണ്ടതാണ് സ്മരണയിൽ. അത് കൊണ്ട് തന്നെ ഒരു പുതുമ ഈ ഗാനത്തിനും അതിന്റെ സംഗീതത്തിനും ഉണ്ട്.
Link to the musical
https://youtu.be/pquXVBaEgHg
Content Summary: Malayalam Article Written by Jiya George