ലോക്ക്ഡോണിൽ പലതും സ്വയം ചെയ്യാൻ പഠിച്ചു, 'ശ്രമകരമാണെങ്കിലും രസകരമായ അനുഭവമായിരുന്നു...'

HIGHLIGHTS
  • സ്വയം പര്യാപ്തത എങ്ങനെ കൈവരിക്കാം (ലേഖനം)
madakkayathra
Representative image. Photo Credit: :Ridofranz/istockphoto.com
SHARE

2020 ലോക്ക് ഡൗൺ ശക്തമായി തുടരുന്ന മാർച്ച് മാസാന്ത്യം!  ഔദ്യോഗിക ആവശ്യത്തിനായി വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഏഴാം സ്ഥാനത്തു നിൽക്കുന്ന ആന്ധ്രാപ്രദേശിൽ പോകേണ്ടി വന്നതിനാലും അവിടുത്തെ ഉപ്പു ലവണമടങ്ങിയ ഗാഢത കൂടിയ ജലത്താൽ സ്നാനം ചെയ്യപ്പെട്ടതിനാലും ശിരസ്സിലെ മുടി ക്രമാതീതമായി തഴച്ചുവളർന്ന് അഹംഭാവത്തോടെ എനിക്കെതിരെ അന്തവും കുന്തവുമില്ലാതെ പൊരുതിയിരുന്ന  ഉഷ്ണകാലം... നിവൃത്തിയില്ല.. സമ്പൂർണ്ണ ലോക്ഡൗൺ.. പുറത്തേക്കിറങ്ങാൻ പോലും ഭയചകിതനായി നിന്ന നിമിഷങ്ങൾ... കൈയ്യില്ലാണെങ്കിൽ "അയൺ ഓക്സൈഡിന്റെ" അതിപ്രസരമേറിയ ക്ഷൗരക്കത്തിയും പരിവാരങ്ങളും... തെല്ലു മടിച്ചു... കാരണം മറ്റൊന്നുമല്ല... ടെറ്റനസ് വാക്സിൻ മിനിമം മൂന്ന് വർഷം മുൻപെങ്ങാണ്ട് കുത്തിയതാണ്... വല്ല Stress Corrosion നോ, Intergranular Corrosion നോ മറ്റോ ഉണ്ടായാൽ തൻ കാര്യം കട്ടപ്പുക..

കുത്തിയ സൂചി പോലും മണ്ണിൽ അവശേഷിക്കുന്നുണ്ടാവില്ല എന്ന സത്യം ആത്മാർഥമായി ഉൾക്കൊണ്ട് തൽക്കാലം പ്രവർത്തിയിൽ നിന്നും സുല്ലിട്ടു.. 'സ്വതവേ ദുർബല... അപ്പോൾപ്പിന്നെ ഗർഭിണികൂടി ആയാലത്തെ കഥ'... ശ്ശോ!!! വേണ്ടേ വേണ്ടാ..!!! സാഹസത്തിൽ നിന്നും നിശ്ശേഷം പിന്തിരിഞ്ഞു.. ശേഷം മേയ് 23 ന് പ്രവർത്തന മണ്ഡലത്തിലെ "പ്രവേശന ദിനത്തിലെ" സായാഹ്നത്തിൽ നേരെ വച്ചടിച്ചു... ടൗണിലെ പ്രമുഖ ഡ്യൂട്ടി പെയ്ഡ് ഷോപ്പിലേക്ക്. Trimmer അതാണെന്റ ലക്ഷ്യം!! ആവശ്യം പറഞ്ഞു.. വള വളാന്ന് എന്തിന്റേയും ഏതിന്റേയും ആവശ്യമുള്ളതിന്റേയും ഇല്ലാത്തതിന്റേയും Specifications ആത്മാർഥതയോടെ ചോദിക്കുന്നത് എന്റെ ഒരു ദൗർബല്യമായിരുന്നു.

ഈ ദൗർബല്യ ചുഴിയിലകപ്പെട്ട സെയിൽസ്മാനെ (ഏതാണ്ട് Mariana Trench ൽ അകപ്പെട്ട കപ്പൽ കണക്ക് നിന്ന വിദ്വാൻ) ബുദ്ധിപൂർവ്വo രക്ഷപ്പെടുത്തി അൽപ സമയത്തിനു ശേഷം കടയുടമ മികച്ച നിലവാരം പുലർത്തുന്ന ഒരു ബ്രാൻഡിന്റെ നല്ല ഒരു മോഡലുമായി ഒളിംബിക്സിന് സ്വർണ്ണമെഡൽ കിട്ടിയ ജേതാവിനേപ്പോലെ മുന്നിൽ വീണ്ടും അവതരിച്ചു.. 'കുറേ തപ്പി ബുദ്ധിമുട്ടിയെങ്കിലും താങ്കൾക്ക് നല്ല ഒരു പ്രോഡക്ട് നൽകുവാനായി ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു എന്ന മട്ടിൽ ഗഡി ഗംഭീര വാറണ്ടിയും ഗ്യാരണ്ടിയും (രണ്ട് വർഷം.. കൊറോണ കാലമായതുകൊണ്ട് രണ്ട് വർഷം സ്പെഷ്യലായി കമ്പനി അനുവദിച്ചതാണെന്ന കാര്യം കൂടി വ്യക്തമാക്കി..) ഉറപ്പുവരുത്തി. 1200mAh ബാറ്ററിയുടെ സാന്നിധ്യമുള്ള '8 in 1' Professional Multi grooming Trimmer kit രൂപ 2600/- Inclusive of GST വിലയിട്ട് ബില്ല് നൽകി.

ഹാവൂ... "സമാധാനമായി ഗോപിയേട്ടാ..." ഞാൻ  പൊരിക്കും. ഇനി ഞങ്ങൾ ആരുടെ മുൻപിലും തലകുനിക്കില്ല (ബാർബർ ഷോപ്പ്) എന്നുപറഞ്ഞ് വീട്ടിൽ തിരിച്ചെത്തി... ചെറുകുട്ടികളടങ്ങിയ കുടുംബത്തിലെ അംഗങ്ങളോട് ശിരസ്സിലെ മുടി മുറിക്കുവാനായി തയാറാകാൻ പറഞ്ഞ് ലേശം ഗൗരവ ഭാവത്തോടെ മുറിയിലേക്ക് നടന്നകന്നു. ഒളിച്ചിരുന്നത് ഓപ്പറേഷൻ manual ലിൽ കൂടി കണ്ണുകൾ ഓടിക്കുവാനും, എങ്ങനെ ഇത് കൈകാര്യം ചെയ്യണം എന്ന് പ്രാക്ടീസ് ചെയ്യുവാനും വേണ്ടിയായിരുന്നു എന്നത് പറയാൻ തൽക്കാലം അഗ്രഹിക്കുന്നില്ല...

ഒരു മണിക്കൂർ വിശകലനത്തിനു ശേഷം സ്ട്രാറ്റജികളുമായി ഗോദയിലെത്തി.... കുട്ടികളുടെ മൂവരുടേയും ശേഷം സ്വന്തം തലയിലെ ഭാരവും വേഷായി അലമ്പില്ലാതെ ഇറക്കി വച്ചു. എതാണ്ട് ₹100x4x4=[...?...] തൽക്കാലം 4 മാസത്തിന്റെ പേരിൽ (February, March, April, May) വിജയകരമായി സേവ് ചെയ്തു.. (ക്ഷമിക്കണം expected /anticipated returns, depreciation എന്നിവ തൽക്കാലം ഇവിടെ എഴുതി രംഗം കലുഷിതമാക്കുന്നില്ല.) അങ്ങനെ ഞാനും കുടുംബവും ഏതാണ്ട് സ്വയം പര്യാപ്തതയുടെ നിറവിലെവിടെയൊക്കെയോ /എങ്ങനെ ഒക്കെയോ എത്തി നിൽക്കുന്ന വിവരം കുറിച്ചിട്ട് തൽക്കാലം വിട..

അടിക്കുറിപ്പ്:കൊറോണ ക്ഷുരകന്റെ കഞ്ഞിയിൽ എന്നെ കൊണ്ടും 'മണ്ണുവാരിയിടീപ്പിച്ചു' എന്ന ദ്വയാർഥവും ഇവിടെ വ്യക്തമാകുന്നു എങ്കിലും, സ്വയംപര്യപ്തത കൈവരിക്കുക, എന്നതിലൂടെ  ജീവിതത്തിൽ പലപ്പോഴായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പലതരം ചൂഷണ വ്യവസ്ഥിതിയിൽ നിന്നും വ്യത്യസ്തതയോടെ രക്ഷ നേടാൻ മനുഷ്യനെ ശക്തനാക്കുകയും പ്രാപ്തനാക്കുകയും ചെയ്യുമെന്ന കാര്യം ഒരിക്കൽ കൂടി അടിവരയിട്ടു പറഞ്ഞു തൽക്കാലം.

Content Summary: Malayalam Article Written by Deepukumar Padmakaran

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS