കരിഞ്ഞമാംസത്തിൻ കെട്ടഗന്ധം
ഒരുമാത്രഹൃദയം വിറങ്ങലിച്ചു
കാഴ്ചകൾ കണ്ണീരുമറച്ചനേരം
കരളും കത്തിയെരിഞ്ഞു പോയി
നിമഞ്ജനം ചെയ്യാനാവാതെ
നിളയുടെ ഓളങ്ങൾ നിലച്ചുപോയി.
നെറികെട്ടവന്റെ ലഹരിയോ
എരിച്ചതവനൊരു പുൽനാമ്പല്ല
വംശത്തിന്നടിവേരല്ലോ..
ആറ്റുചുവപ്പന്റെ ചോപ്പുപടർന്നു
നിളയൊരു ചെങ്കടലായിമാറി
മായന്നൂർമണ്ണിൽ അവശേഷിപ്പായി
അടയിരുന്ന സ്വപ്നങ്ങളൊക്കെയും
അധമർതൻ ചെയ്തിയിൽ ചാമ്പലായി
നെറ്റിയിൽ പൂശട്ടെയാ ചിതാഭസ്മം
കൂടെപ്പിറപ്പിലും കുടിപ്പകകാണുന്നോൻ
കാണിച്ചുകൂട്ടുന്ന ക്രൂരതകൾ
ഭൂമിതന്നവകാശി നീ മാത്രമല്ല
പെറ്റവയറിൽ കനലടങ്ങില്ല
പ്രകൃതിയ്ക്കുമുന്നിൽ
മാപ്പില്ല മനുഷ്യാ..
Content Summary: Malayalam Poem ' Kumkumakkuruvi ' Written by S. Padmaja