പട്ടിണിക്കിടയില്‍ 'ഭക്ഷണപ്പൊതിയുമായി വന്ന ആ മനുഷ്യൻ' ആരാണ്..?

HIGHLIGHTS
  • ഇല്ലാത്തവന്റെ ഉള്ളറ (ചെറുകഥ)
poor-old-man
Representative image. Photo Credit: StanislauV/Shutterstock.com
SHARE

തീർത്തും ഒരു ഉണങ്ങിയ പ്രദേശമായി തീർന്നിരുന്നു ജെരീദ്. കുട്ടികളും വലിയവരുമായ ഒരുപാട് ആളുകൾ അവിടെയുമിവിടെയുമായി ഏച്ച് ഏച്ച് നടക്കുന്നു. പലയിടങ്ങളിലായി ചാഞ്ഞുകിടക്കുന്നവരും വിശപ്പിന്റെ കാഠിന്യത്താൽ അലമുറയിട്ട് കരയുന്ന കുഞ്ഞുങ്ങളും കുട്ടികളുമടങ്ങിയ അനേകം പേർ. തികച്ചും വിശപ്പിനാൽ നിശ്ചലമായി കൊണ്ടിരിക്കുന്ന പ്രദേശം. ഒരരിമണി പോലും തൊട്ട് തീണ്ടിയിട്ട് ദിവസങ്ങൾ ഏറെയായി. താഴെ വാട്ടർ ടാങ്കിന് അടിയിൽ മുഖം താഴ്ത്തിപ്പിടിച്ച് ഒരിറ്റ് വെള്ളത്തിന് വേണ്ടി ഇരിക്കുകയാണ് ബാലനായ ജമൽ. അവന്റെ അരികിൽ അവന്റെ കുഞ്ഞ്പെങ്ങൾ നെദീമയും.. അവിടെയുള്ള പുല്ലുകളെല്ലാം കുഞ്ഞ് കൈ കൊണ്ട് നുള്ളിയെടുക്കുന്നുണ്ട്. പെട്ടെന്ന് ജെരീദിന്റെ മണ്ണിലേക്കായി ഒരു വലിയ ചരക്ക് ലോറി പാഞ്ഞടുത്തു. വാഹനത്തിൽ മുഴുവൻ ഭക്ഷണപ്പൊതികളും മറ്റുമാണ്. നാളുകൾക്ക് ശേഷമുള്ള ഭക്ഷണത്തിന്റെ ഗന്ധമവരറിഞ്ഞു. ഓരോരുത്തരായി ലോറിയുടെ അടുത്തേക്ക് ഓടിയെത്തി.

നെഹജിൽ നിന്നും അവർക്കുവേണ്ടി കൊടുത്തയച്ച ഭക്ഷണ സാധനങ്ങളാണ് അതിൽ. നെഹജ് തീർത്തും ഒരു സമ്പുഷ്ട ഭൂമിയാണ്. വണ്ടിയിൽ നിന്നും ഒരു വലിയ മനുഷ്യൻ ഇറങ്ങിവന്നു "ഛെ ഒന്ന് അവിടേക്ക് മാറിനിൽക്ക് നിങ്ങൾക്കുള്ളത് തന്നെയാണ്" അവരുടെ ഘോര ശബ്ദം കേട്ട് അവരെല്ലാം ഒന്ന് വിരണ്ടു. ലോറിയിലേക്ക് കുതിച്ചു കയറിയ കുട്ടികളെല്ലാവരും ഒന്നകന്നു. ആ മനുഷ്യൻ ഭക്ഷണങ്ങളുടെ കെട്ടുകൾ തുറന്ന് ഓരോരുത്തർക്കായി കൊടുത്തു. ആർത്തിയോടെ അത് വാങ്ങി ഒരു മൂലയ്ക്ക് കൊണ്ടുപോയി കഴിക്കാൻ തുടങ്ങി. ജമൽ തന്റെ ഒക്കത്തിരിക്കുന്ന നെദീമയെ താഴെവെച്ച് ഭക്ഷണപ്പൊതി തുറന്ന് അവളുടെ വായിൽ വെച്ച് കൊടുത്തു.  അവളുടെ മുഖം വല്ലാതെ പ്രസന്നമായി. ഏവരും ആർത്തിയോടെ കഴിച്ചു തീർത്തു. ഉണങ്ങിക്കിടന്ന പ്രദേശം പെട്ടെന്ന് പുഷ്ടി പ്രാപിച്ചു. 

ഇതേസമയം ലോറിക്കാരൻ എല്ലാവർക്കും ഭക്ഷണം കിട്ടി എന്ന് ഉറപ്പുവരുത്തി പോകാനായി ഒരുങ്ങി. അവർ ലോറിയിലേക്ക് കയറാൻ ഒരുങ്ങിയതും പിറകിൽ നിന്ന്  ജമൽ പരിഭ്രമിച്ച് ഒരു പതിഞ്ഞ സ്വരത്തിൽ "മാമാ നാളെയും വരുമോ" അയാൾ തിരിഞ്ഞു നോക്കിയതും അവൻ മെല്ലെ മെല്ലെ പിറകിലേക്ക് നടന്നകന്നു. അയാൾ അവനിലേക്ക് വന്നു. അവിടെയുള്ള എല്ലാവരും അവരിലേക്ക് പരിഭ്രാന്തിയോടെ കണ്ണുകൾ പായിച്ചു. അയാൾ അവന്റെ തോളിൽ തട്ടി "നാളെയും വരാം" എന്ന് പറഞ്ഞ് ചെറിയ പുഞ്ചിരിയോടെ മുടിയിഴകളിലൂടെ ഒന്ന് തലോടി ലോറിയിലേക്ക് തിരിച്ച് നടന്നു. എല്ലാവരും ഒന്ന് ആശ്വസിച്ചു. ജമൽ ഒന്ന് പുഞ്ചിരിച്ചു. അവിടുത്തെ കുട്ടികൾ എല്ലാം അവരെ സന്തോഷത്തോടെ യാത്രയാക്കി. അവിടെയെല്ലാം സന്തോഷം കളിയാടി. മാമൻ ഇനിയും വരും എന്ന് പ്രതീക്ഷയിൽ ഏവരും അവരവരുടെ ഇടങ്ങളിലേക്ക് നടന്നകന്നു.

Content Summary: Malayalam Short Story ' Illathavante Ullara ' Written by Saja Paingottoor

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS