മിഴി പൂട്ടി മഴയെങ്ങു
പോയ് മറഞ്ഞു...
മലർ കരിഞ്ഞു തരു
വിനിലയെരിഞ്ഞു,
അഴകൊഴിഞ്ഞീ
മണ്ണിതുരുകിടുന്നു..!
ഒരു തുള്ളി ജലനീര
തെവിടെയെങ്ങോ..
ഓർമ്മയായ് മാറുന്ന
കാലമരികെ നമ്മളും,
കൊടിയൊരു വരൾച്ച
ക്കു സാക്ഷിയാകാൻ..!
മഴമേഘജാലകം ചാരി
യോ നീ ഋതുകന്യകേ
മൗനമാർന്നതെന്തേ,
ഇനിയുമൊരു മഴയുമായ്
നീ വരികയില്ലെങ്കിലിവിട
മൊരു മരുഭൂവതായി മാറും..
ഹരിതകം വാടുന്നു
കരിനിഴൽ വീഴുന്നു
പുഴ മാഞ്ഞു പോകുന്നു
മഴ മായും കാലമിതിൽ,
മനമുരുകി ഞാൻ പാടുന്നു
ഒരു പെരുമഴ പെയ്തെങ്കിൽ...
Content Summary: Malayalam Poem ' Mazha Maayum Kaalam ' Written by Abhilash Panikkasseri