ഓണപ്പാട്ടുകൾ പാടീ ഞങ്ങൾ
ഓണത്തപ്പനെ വരവേൽക്കാനായ്
കാടും മലയും താണ്ടീയിവിടെ
ഓലക്കത്തിൽ പറന്നെത്തുമ്പോൾ
എവിടെണമ്മേ അമ്മപറഞ്ഞൊരു
തുമ്പികൾ തുള്ളും വയലോരങ്ങൾ
അത്തപൂക്കളും,
ഊഞ്ഞാലകളും,
തുമ്പയും, പിച്ചിയും
തെച്ചിപ്പൂക്കളും
കണ്ടീലെവിടെയും
ഓലക്കുടകളും
കോടിയുടുത്തൊരു ഉണ്ണികളേം
കെട്ടീലെവിടെയും
വഞ്ചിപ്പാട്ടും
നീട്ടി വിളിക്കും ആർപൂ വിളികളും
എവിടെണമ്മേ
ആടി രസിക്കാൻ പൂച്ച വാലൻ പൂവുകളും
എവിടെണമ്മേ
മാമല നാട്ടിൽ ഓണനിലാവും മാബലിയും
കുഞ്ഞൻ പൂവിൻ നെറുകയിലൊരുചെറു
ചുംബനമേകി അമ്മയുമപ്പോൾ
ഒരു നറുതുള്ളി പൂവിതളിൽ ഉതിർത്തുവോ
ആ പോയകാലത്തിൻ മിഴികളിലെന്നപോൽ
Content Summary: Malayalam Poem ' Onam Mangiya Onathumbikal ' Written by Greeshma