മനംനിറയുമ്പോൾ – എസ്. ശ്രീകാന്ത് അയ്മനം എഴുതിയ കവിത
Mail This Article
×
ഓണമുണ്ണാൻ തൂശനിലകൾ നാവ് നീട്ടുമ്പോൾ
ചമ്രം പടഞ്ഞിരുന്ന് സന്തോഷത്തിൻ ഓണം ഉണ്ണെണം
തുമ്പചോറും പരിപ്പ് നെയ്യും പപ്പടവും
കൈകുമ്പിൾ നിറയ്ക്കുമ്പോൾ ഓണമുയരും
പൂവിളി പോലെൻ മനം നിറയേണം
ഓലൻ കാളൻ തോരനുപ്പേരികൾ നാലും തീയൽ
സാമ്പാറവിയലിനൊപ്പം ഇലയിലിടം പിടിക്കേണം
പച്ചടി കിച്ചടി വറുത്തരച്ചൊരിഞ്ചിക്കറിയും
ഇലയ്ക്കരികിൽ ഗമയിലിരിക്കുമ്പോൾ
തൊണ്ടുവിരൽ കൊണ്ടവയുടെ മന്ത്രം
നാവിൽ ജപിക്കേണം
പാലട പഴവും പപ്പടവും നാവിൽ
രുചിയുടെ രസം നിറയ്ക്കുമ്പോൾ
ഓണത്തപ്പാ കുടവയർ നിറഞ്ഞെന്നുള്ളം ചൊല്ലെണം
Content Summary: Malayalam Poem ' Manamnirayumbol ' Written by S. Sreekanth Aymanam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.