പൊന്നോണനാളായി
തുമ്പപൂവിൻ ചേലൊത്ത
മാ മല നാടുണർന്നു..
ഉൽസവ നാളുണർന്നു
പൂമുറ്റത്തൊരു മാവിൻ
ഊഞ്ഞാലിലാടുവാൻ
കുഞ്ഞികാലമായെൻ മനസു.
സ്നേഹത്തിൻ താലത്തിൽ
പൂക്കളിറുത്തിട്ടു
പൂക്കളം ചേർന്നൊരുക്കും
കൂട്ടരായി നാടുണർത്തു..
കസവിന്റെ ആടയിൽ
തിരുവാതിര ചുവടിൻ
തമ്പുരാനെ വരവേൽക്കുന്ന
പൊന്നോണ രാവായി
ഈ പത്തു പൂക്കാല
നാളിൽ മാവേലി വന്നിടുന്നു
വഞ്ചിപ്പാട്ടീണത്തിൽ നീറ്റിലായി
ഓടങ്ങൾ തുഴയെറിഞ്ഞു....
തൂശനില കോണിൽ വിളമ്പുന്ന
സ്നേഹത്തിന് കൂട്ടായി
നിറയുന്നോരോണം ചിങ്ങത്തിൻ
മിഴിവുള്ള നിറ പൊന്നോണം
Content Summary: Malayalam Poem ' Ponnonam ' Written by Ajeesh Mohan