അഴൽവീഥികൾ – ശബ്ന രവി എഴുതിയ കവിത
Mail This Article
×
വഴിവിളക്കുകൾ വലവിരിച്ചതിൻ
അരികുതട്ടി നിൻ ചിറകിലഗ്നിയായ്
എരിഞ്ഞു ചാരമായ് കനവിൻ പൂക്കളും
ഉരുകി വെന്തുപോയ് ഹൃദന്തമാകെയും
കടലലകൾ പോൽ അഴലലകളോ
ഇരമ്പിയാർക്കുന്നു ഉൾക്കടലിതിൽ
വിഹഗവീഥിയിൽ വിരഹനോവുമായ്
ഒരു ചെറുകിളി പറന്നു പാടുന്നു
പകലറുതിയായ് തളർന്ന സൂര്യനോ
ഉരുകി വീഴുന്നു കടലിന്നാഴത്തിൽ.
തമസ്സിലാണ്ടുപോയ് മനവും ഭൂമിയും
ഒരിറ്റു വെട്ടമായ് ഉദിക്കു താരമേ..
Content Summary: Malayalam Poem ' Azhalveethikal ' Written by Shabna Ravi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.