ADVERTISEMENT

കല്ലുകൊത്തിത്തിന്നുന്ന കറുത്ത കുരുവികൾ

കാണാത്ത മരത്തിന്റെ കൈയ്യെത്താക്കൊമ്പത്ത്

തലകീഴായി തൂങ്ങിക്കിടന്നു
 

അപ്രതീക്ഷിതാനന്ദത്തിൽ ആത്മഹത്യചെയ്തേക്കാവുന്ന

ശ്മശാനത്തിന്റെ കാവൽക്കാരനെ പ്രണയിക്കുന്ന

കാൽപനികയായ കുരുവി.

കുയിലല്ല. കാക്കയല്ല.

കുഞ്ഞു കുരുവി.
 

വൃക്ഷത്തലപ്പുകളിൽ തട്ടിനിന്ന വെള്ളത്തിൽ

പ്രതിഫലിച്ച തന്റെ മുഖം കണ്ട്

കറുത്ത കുരുവിക്ക് കരച്ചിൽ വന്നു.

കുരുവി കാണുന്നതും പ്രാവ് കാണുന്നതുമൊരേ

യാകാശമല്ലെന്ന് കാറ്റ് വീശി.
 

ഒടുക്കത്തെ അന്നത്തോടൊപ്പം അമ്മയൂട്ടിയ

രഹസ്യം ചെവിയിൽ മുഴങ്ങി.

അരിയെറിഞ്ഞ് തരുന്നവരിൽ കരുതലുണ്ടാവണമെന്ന്.

ചാവാതിരിക്കണമെന്ന്.

ഹൃദയമിടിച്ചു,

പതിരാണ് നമ്മുടെ പൊരുളെന്ന്!
 

Content Summary: Malayalam Poem ' Kuruviyude Hrudayam ' Written by Gayathri Suresh Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT