പത്തോണപ്പാട്ട് – സുരേഷ് നാരായണൻ എഴുതിയ കവിത
Mail This Article
×
ഉത്തരത്തിലത്തം
ഉറവ പൊട്ടുമത്തം
ചിലമ്പൊലിച്ചിത്തിര,
ഇമ-
ചിമ്മുമെന്നുത്തര!
ചോപ്പിഴയും ചോതി
അണിഞ്ഞൊരുങ്ങും പൂതി !
ആഹാ, നല്ല ജ്യോതി!
വിരിഞ്ഞുലയും വിശാഖം
അഴിഞ്ഞലിയും വിഷാദം
അഭ്രപാളിയിലനിഴം
അലനുരതല്ലുമനിഴം !
തിരിതെളിക്കും തൃക്കേട്ട
ത്രയംബക തൃക്കേട്ട!
മത്തുപിടിച്ച മൂലം
മദഗജ സമൂലം!
പൂവിളിതൻ പൂരാടം
ഉൾവിളിതന്നുത്രാടം,
ഉജ്ജ്വലിക്കുമുത്രാടം !
താതത്തിമൃതാ
തിരുവോണം !
തിത്തൈയ് തിത്തൈയ്
തിരുവോണം!
Content Summary: Malayalam Poem ' Pathonappattu ' Written by Suresh Narayanan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.