ADVERTISEMENT

ചിങ്ങപ്പുലരിയുടുത്താൽ പിന്നെ 

മാമല നാടിൻ പൊന്നോണം.

അത്തം തൊട്ടു പത്തു ദിനങ്ങൾ 

പൊന്നോണത്തിൻ നാളല്ലോ.

പൊന്നോണത്തിൻ നാളല്ലോ.

മുറ്റംച്ചെത്തിവെടുപ്പാക്കേണം.

ഓണപ്പൂക്കളമൊരുക്കേണം.
 

മല്ലി, മുല്ല, ചെമ്പാ, പിച്ചക 

തുമ്പപ്പൂക്കൾ പറിച്ചീടാം.

തുമ്പപ്പൂക്കൾ പറിച്ചീടാം.

ഓണക്കളികൾ കളിച്ചിടാം

പുതു ഓണക്കോടിയുടുത്തിടാം.

പച്ചടി കിച്ചടി പായസമവിയൽ 

സദ്യക്കായി ഒരുക്കീടാം

സദ്യക്കായി ഒരുക്കീടാം.
 

പൊൻ തിരുവോണ

നാളിലെഴുന്നള്ളും.

മാവേലി മന്നനെ വരവേൽക്കാൻ 

ഈ മാമല നാടിൻ മാനുജരെല്ലാം 

കൺചിമ്മാതെയിരിപ്പാണ് 

കൺചിമ്മാതെയിരിപ്പാണ്..
 

Content Summary: Malayalam Poem ' Onam ' Written by Nasreena Najeeb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com