ADVERTISEMENT

പ്രണയ രാവിന്റെ നെറുകയിൽ

നീയൊരു ചന്ദ്രിക പൊട്ടായി ഉദിക്കുമെങ്കിൽ.

ഇരുൾ അകലുമെന്റെ, മനംതെളിയും മെല്ലെ 

വറ്റിയ ഹൃദയസരോവരം നിറഞ്ഞൊഴുകും 
 

നിദ്രകൾ ചാലിച്ചു എഴുതിയ കനവിൽ

നീ ഒരു വർണ്ണശലഭമായ് പാറിയെങ്കിൽ.

ഇതുവരെ പുൽകാത്ത നിനവുകൾ എല്ലാം 

ഒരു മധുമലരായ് വിരിഞ്ഞേനെ.
 

ഇനിയും സന്ധ്യകൾ പൂത്തിടുമ്പോൾ 

നിന്റെ ചിന്തയിൽ ഉതിരുന്ന കവിതയാവാം.

പലകുറി പറയാതെ ബാക്കിവച്ചാ എന്റെ

കരളിലെ അനുരാഗം ചേർത്തുവെക്കാം....
 

Content Summary: Malayalam Poem ' Kavitha ' Written by Manu Mohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT