രണ്ടു നിലവിളികൾ – ഹാഫിസ് അമീൻ മയ്യിൽ എഴുതിയ കവിത
Mail This Article
×
ആർത്തി നിറഞ്ഞ
'കവി'കാമത്തിൽ
തീർന്ന
ആറുവയസ്സുള്ള
കവിതയെ കണ്ടു
അക്ഷരമാലയിലെ
അഞ്ചക്ഷര 'തെറ്റ്'
കവിതയേ
കെട്ടിയിട്ടു
പ്രാസമൊപ്പിക്കാൻ
തുണിമറകൾ
വലിച്ചു കീറി
ചാരിത്ര്യം നിറഞ്ഞ
താളം
രണ്ടുനിമിഷത്തിൽ
പിച്ചിച്ചീന്തി
ആവർത്തന
വിരസതയാലുള്ള
നിലവിളി
കാമക്കണ്ണുകൾ ആസ്വദിച്ചു
പിടഞ്ഞു പിടഞ്ഞു
വരികൾ മരിച്ചു
ഒരു അമ്മയെ
കൊന്നു
പാസ്സ് വേഡ് കുത്തി
ഫോട്ടോയെടുത്ത്
ഫേസ്ബുക്കിലിട്ടു
'പുതിയ തുടക്കം '
Content Summary: Malayalam Poem ' Randu Nilavilikal ' Written by Hafiz Ameen Mayyil
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.