ADVERTISEMENT

ഇരുണ്ടതും അനന്തവുമായ രാത്രി..

ഇരുളിന്റെ നിശബ്ദതയിൽ

നശിച്ചുപോയ ഇന്നലകളുടെ 

നിഴൽപാടുകൾ..
 

അക്ഷമരായ് 

രക്ഷകന്റെ

വരവ് തേടുന്ന

കണ്ണുകൾ

അയൽപുറങ്ങളിലെ

വെളിച്ചമണയാൻ

വരാന്തയിലെ

അരണ്ട

വെളിച്ചത്തിൽ

കാത്തു നിന്നു..
 

കർമ്മിയും ശിഷ്യനുമെത്തി

കർമ്മങ്ങൾ തുടങ്ങി...

ആകാംക്ഷപൂണ്ട വലിയകണ്ണുകൾ

ജനൽ പാളികളിൽകൂടി

പാളി നോക്കി..
 

അടുപ്പിൽ തീ പൊന്തി.

കൊത്തുപണികളുള്ള മുട്ടകളെ

തീജ്വാലവിഴുങ്ങി..

വെന്തമുട്ടയുടെ 

വെടക്ക് ഗന്ധത്തിൽ

കാറ്റിന് മനം പുരട്ടി..
 

ശിഷ്യൻ ജീവനുള്ള കോഴിയെ

മുറ്റത്തെ കുഴിയിലിറക്കി.. 

കർമ്മി മന്ത്രം ജപിച്ചു..

മുട്ടകൾ 

ഇഴഞ്ഞു നടന്ന് തീ ജ്വാലകളിൽ

വെന്തു മരിച്ചു..
 

ശിഷ്യൻ പുറത്തെടുത്ത -

കുഴിച്ചിട്ട കോഴിയെ

കൊന്നു തിന്നാൽ

നാശത്തിന്റെ നാളുകൾ

നശിച്ചടങ്ങുമെന്നും

സമൃദ്ധിയുടെ വിളയാട്ടം

വിഭ്രമിപ്പിക്കുമെന്നും

അഞ്ഞൂറിന്റെ നോട്ടുകൾ

എണ്ണാതെ

പോക്കറ്റിലിടുമ്പോൾ

കർമ്മി 

മന്ദസ്മിതത്തോടെ

മൊഴിഞ്ഞു.
 

Content Summary: Malayalam Poem ' Kothupanikalulla Muttakal ' Written by Rinshida Salahuddheen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT