ഏട്ടൻ – രേഷ്മ ലെച്ചൂസ് എഴുതിയ കവിത

Mail This Article
×
ഒരമ്മതൻ വയറ്റിൽ
പിറന്നില്ലയെങ്കിലും
എനിക്കുമുണ്ടല്ലോ ഏട്ടൻ.
സ്നേഹം കൊടുത്തും
വഴക്കിട്ട് കളിച്ചും
തല്ല് കൂടുന്നൊരേട്ടൻ.
കഥകൾ പറഞ്ഞും
പിണങ്ങിയിണങ്ങിയും
എനിക്കുണ്ടോരു ഏട്ടൻ.
തെറ്റ് ചെയ്‌തീടുകിൽ
ചൂണ്ടി കാണിച്ചും
നേർവഴി നടത്തുന്ന ഏട്ടൻ.
കണ്ണ് നിറഞ്ഞാൽ
നോവുന്ന മനമുള്ള ഏട്ടൻ.
അച്ഛനുമമ്മയും പോൽ
സ്ഥാനം നേടിയ ഏട്ടൻ.
സ്നേഹം കൊണ്ടെന്നെ തോൽപ്പിച്ചിടും
ഏട്ടന്റെ സ്വന്തം പെങ്ങളൂട്ടിയായി
കുറുമ്പ് കാട്ടിടേണമെന്നുമെന്നും.
ഏട്ടന്റെ സ്വന്തം പെങ്ങളൂട്ടി.
Content Summary: Malayalam Poem ' Ettan ' Written by Reshma Lechus
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.