ഇന്നിലൂടെ – ഫാസില കൊളത്തറ എഴുതിയ കവിത

Mail This Article
×
പാപികൾ നിറഞ്ഞൊരീ
പരിസരമൊക്കെയും
പച്ച മാംസത്തിനായ്
മുറവിളി കൂട്ടുന്നു
പട്ടിണി പാവങ്ങൾക്ക് നേരെ
പരിഹാസത്തിൻ
കനൽക്കട്ടകളെറിയുന്നു
പിഞ്ചു ഹൃദയങ്ങളെ
കീറിമുറിക്കുന്നു
വേർതിരിക്കാനാകില്ല
വെറുപ്പിന്റെ മനസ്സിനെ
വീരനായി സ്വയംവിധി
കൽപിക്കുന്നു ചിലർ
ഭീരുവായി നിൽക്കുന്നു പതിതരും
നാണകെട്ട അവസ്ഥയിലും
നാക്കിട്ടടിക്കുന്നു ചിലർ
നാണമില്ലേ നിങ്ങൾക്ക്
നാടിന്റെയവസ്ഥയിത്
എങ്ങോട്ടെന്നറിയില്ല
പഠന ശാലകളിൽ
പഠിക്കുന്ന പാഠം
ലഹരിയായി മാറേണ്ടിടത്തു
മറന്നു പലരും
ലഹരിക്കടിമയാകുന്നു
മാനക്കേട് മരവിച്ചുപോയ
മാന്യന്മാർ വിലസുന്നു
മടിച്ചുനിൽക്കുന്നു ലോകം
നന്മകളൊക്കെയും
മറന്നുപോകുന്നു
വളരുന്നു വരൾച്ചയേറി
മുരടിച്ച ഹൃദയം പേറി.
Content Summary: Malayalam Poem ' Innilude ' Written by Fasila Kolathara
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.