കാവൽ – ദീപ്തി ഷിബി എഴുതിയ കവിത
Mail This Article
×
കൺപൂട്ടി മനം ഉറങ്ങിയിട്ടേറെയായ്
തൻ കുഞ്ഞു കിടപ്പുണ്ടരികിൽ.
പാവം, അവർക്കെന്തറിയാം
നിഷ്കളങ്കമാം ബാല്യമല്ലേ.
ഇരയെ തേടി നടപ്പുണ്ട്
കഴുകന്മാർ, നമ്മുടെ നിഴലായ്
വിശ്വാസത്തിന്റെ മൂടുപടമണിഞ്ഞ്.
കണ്ണൊന്നു തെറ്റിയാൽ കുരുന്നിനെ
പിച്ചിചീന്താനും മിട്ടായി മധുരത്തിൽ
മയക്കാനും കാമം തീർക്കാനും.
എല്ലാം കഴിഞ്ഞ് കെട്ടിത്തൂക്കിയും,
കൂടെ വരുന്നു ബലികാക്കയെ
കൈ കൊട്ടി വിളിക്കാനും.
കാവലായ് ഈ കൺകൾ എത്ര
കാലം കൺ ചിമ്മാതിരിക്കണം.
ഉരുകുകയാണ് പ്രിയമുള്ളവരുടെ
നെഞ്ചം, നീറി പുകയുകയാണ്.
നീതി പീഠം കൺ തുറക്കുന്ന
നാളിനായ്, പുതിയ വെളിച്ചത്തിനായ്
പെണ്ണായ് പിറന്ന ജീവനുകൾ
മിഴി ചിമ്മാതിരിപ്പു..
Content Summary: Malayalam Poem ' Kaval ' Written by Deepthi Shibi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.