ADVERTISEMENT

ഇരുളിൻ മറവിൽ കരം പിടിച്ചപ്പോൾ 

മനസിലായില്ല രക്ഷയോ ശിക്ഷയോ..

ജീവിതമാകുന്ന തെരുവ് നൃത്തത്തിൽ 

മനം മടുത്തൽപം കിടന്നതാണ് 

അച്ഛനും അമ്മയും എൻ സഹോദരങ്ങളും 

തെരുവിന്റെ സ്വന്തമാം നായകളും 
 

പിഞ്ചു കൈകളിൽ ജീവിതം പിടിച്ചതിൽ

രക്തം പൊടിഞ്ഞൊരാ കൈകൾ 

അമ്മതൻ മാറത്തു ചേർത്തപ്പോൾ 

ആശ്വാസമായൽപം ചൂടേറ്റു അമ്മയെ 

ചേർത്ത് പിടിച്ചു ഞാൻ തെല്ലു മുറുകെ 

ഇത്തിരി നേരമായെങ്കിലും

ബഹുവർണ ജീവിതമോർത്തു പോകെ 

എവിടെനിന്നെത്തിയോ ബലിഷ്ടമാം 

കൈകൾ പിടിച്ചെന്നെ തെല്ലുയർത്തിടുന്നു
 

ഇത് തന്നെ ആണോ എൻ ജീവിതത്തിന്റെ വെളിച്ചം 

കഷ്ടപ്പാടുകൾ കണ്ടേതോ ദൈവം

നന്മയിലേക്കെന്നെ ഉയിർത്തുവാണോ.

ഇല്ല എൻ കരങ്ങൾ വേദനിക്കുന്നു

ഇതല്ല ദൈവം ഇതല്ല നന്മ 

കരയുവാനാകുന്നില്ല എനിക്കൽപവും 

ഉച്ചത്തിൽ അലറുവാൻ കഴിയുന്നില്ലെനിക്ക് ഒട്ടുമേ 

വായുവിൽ ഒരു കുഞ്ഞു തൂവൽ പോലെ 

പറന്നകലുന്നു ഞാൻ എൻ കൂട്ടരിൽ നിന്ന്..
 

എങ്ങും കൂരിരുട്ട് എന്റെ കാഴ്ച മറയുന്നു 

അറിയുന്നില്ല ഞാൻ എൻ വേദന പോലും...

ആരാണ് നിങ്ങൾ എന്തിനു നിങ്ങൾ

ചോദിക്കുന്നുണ്ട് ഞാൻ എന്ന അന്തരാളങ്ങളിൽ 

ആരുമില്ല ഉത്തരങ്ങളുമില്ല 

ആശ്വസിപ്പിക്കുവാൻ മാരുതൻ പോലുമേ 

ഇല്ലീ ഉലകത്തിൽ 

എത്തീ ഏതോ വിജനമാം

കാനന വഴിത്താരയിൽ എവിടെയോ 
 

മാനില്ല മയിലില്ല കൂടില്ല കുയിലില്ല 

ചാഞ്ചാടും മരമില്ല 

നീരെഴും ചോല തെല്ലുമില്ല 

വേട്ടയാടാൻ വെമ്പിടും ആയുധത്തിന്റെയും 

വേട്ട മൃഗത്തിന്റെയും നിശ്ശബ്ദത നിഴലിച്ചു നിൽക്കേ 

ആരോ എൻ വസ്ത്രമഴിക്കുന്നു

മുടിയിൽ വലിച്ചിഴക്കുന്നു 

ഏതോ കരങ്ങൾ എന്നെ തഴുകിടുന്നു

അതിൽ വാത്സല്യമില്ല കരുതലില്ല 

വേദനിക്കുന്നെനിക്ക് ശരീരം മരവിക്കുന്നു
 

ഒഴുകുന്നു ചോര എൻ കുഞ്ഞു ശരീരത്തിൽ ആകെയായ് 

കരാള ഹസ്തത്തിൻ പിടിയിലമർന്നു ഞാൻ മൊത്തമായി 

ഇത് വരെ കുഞ്ഞുറുമ്പ് പോലും കടിക്കാതെ

നോക്കിയെൻ 'അമ്മ എൻ കുഞ്ഞു ശരീരത്തിൽ 

വേദനിപ്പിക്കുന്നെൻ കുഞ്ഞു ശരീരത്തെ 

വലിയവർ പോലും കരഞ്ഞുപോം വിധമെന്നെ..

ആവുന്നില്ലെനിക്ക് ഈ വേദന താങ്ങുവാൻ 

ആവുന്നില്ലെനിക് ഈ കൊടും പീഡനം സഹിക്കുവാൻ  

തുടച്ചു നീക്കുന്നയാൾ എൻ ചോര 

അറപ്പോടെ അയാളുടെ നീചത്വത്തിൽ നിന്ന്..
 

ഇന്നലെ ഞാൻ ദൈവത്തിന് കൊടുത്ത 

പൂവിനും എൻ രക്തത്തിനും ഒരേ നിറം 

കണ്ണുകളടയുന്നു 

ശ്വാസം നിലക്കുന്നു 

അസ്ഥികൾ നുറുങ്ങുന്നു

പേശികൾ അലിയുന്നു 

അമ്മതൻ മക്കളിൽ ഏറ്റവും ഇളയവൾ 

ഇങ്ങനെ മരിക്കുന്നു ഒരു പൂവ് വീഴുംപോലെ
 

'അമ്മ ഉറങ്ങുന്നു 

അച്ഛൻ ഉറങ്ങുന്നു 

സഹോദരങ്ങൾ ഉറങ്ങുന്നു 

ലോകം എനിക്ക് മുന്നിൽ ഉറങ്ങുന്നു 

എന്നെന്നേക്കുമായി ഞാനും ഉറങ്ങുന്നു...

നാളെ എന്നെ കൊന്ന ഈ നീചനും 

സുഖമായി ഉറങ്ങും ഉണ്ണും

ഇതീ കാലത്തിന്റെ ശാപം 

ഇനിയും പൂവുകൾ വീഴും...

എന്നെന്നേക്കുമായി ഉറങ്ങും...

ഒരിക്കലും ഉണരാതെ.....
 

Content Summary: Malayalam Poem ' Lokame Urangu ' Written by Hari Pathirappalli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT