മൗനമേഘങ്ങൾ – രേഷ്മ മോഹൻ എഴുതിയ കവിത

Mail This Article
×
മൗനത്തിന്നലകളിൽ
ഉടയാതെയുലയുന്നു
നിശബ്ദ വീചികളിൽ
മധുരമായ് പാടുന്നു
വാക്കുകൾക്കിടയിലായ്
പൊഴിഞ്ഞ മുത്തുകളെ
കൊതിയോടെയന്നു നാം
തിരഞ്ഞതല്ലേ
അനസ്യുതമൊഴുകിയോ-
രക്ഷരക്കൂട്ടുകൾ
തട തീർത്തു ഞാനെന്റെ
കവിതയാക്കി
മൗനം പെയ്യുമീ
പൂവാക ചോട്ടിലെൻ
തൂലിക തേടുന്നു
നിൻ മൊഴികൾ
ശ്രുതിതാള ലയമായ് നീ
മീട്ടിയ തന്ത്രികൾ
സ്വരജതി മറന്നൊരു
പാഴ്മുളം തണ്ടുപോൽ
വാചാലമായൊരാ
പ്രണയാക്ഷരങ്ങളെ
വർഷമേഘമായെന്നിൽ
നിറയ്ക്ക നീ.
തോരാതെ പെയ്യുകെൻ
തൂലിക തുമ്പിലായ്
തീരാത്ത നോവിന്റെ
അലയൊന്നടങ്ങാൻ..
Content Summary: Malayalam Poem ' Mounameghangal ' Written by Reshma Mohan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.