ADVERTISEMENT

ചില ആഗ്രഹങ്ങളും സ്വപ്നങ്ങളും നമ്മൾ പോലും അറിയാതെ തന്നെ സഫലമാവാറുണ്ട് അല്ലെ, അങ്ങനെ എന്റെ ജീവിതത്തിൽ യാഥാർഥ്യമായ ഒരു സ്വപ്നമാണ് ഇത്, ഒട്ടും ആഗ്രഹിച്ചില്ല എന്നല്ല ഒട്ടും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. ചില ആഗ്രഹങ്ങളൊക്കെ നമ്മൾ മറന്നാലും മൂപ്പർ മറക്കൂലാന്ന് ആരോ ഏതോ സിനിമയിൽ പറഞ്ഞപോലെ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ ഉള്ളിൽ കയറികൂടിയ ഒരു ആഗ്രഹം. അന്ന് ഗിന്നസ്സ് ബുക്കിനെ പറ്റിയായിരുന്നു കൂടുതലും കേട്ടതും അറിഞ്ഞതും. പക്ഷെ എന്ത് ചെയ്താൽ ഇതിലേക്കു എത്തിപ്പെടും അതിന് എന്ത് ചെയ്യണം ഒന്നും എനിക്ക് അറീലായിരുന്നു. അറീല്ലന്നു മാത്രമല്ല അതിലേക്ക് എത്താൻ പിന്നെ അങ്ങോട്ട് മെനക്കെടാൻ നിന്നില്ല. അന്ന് ഈ ആഗ്രഹങ്ങൾ ഒക്കെ പറഞ്ഞാൽ നിറവേറ്റിതരും ഇല്ലെങ്കിൽ അതിന് നമ്മളെ പ്രാപ്തരാക്കുമെന്ന് ഉറപ്പുള്ള ആരും തന്നെ ഉണ്ടായിട്ടില്ല. പിന്നീട് കാലങ്ങൾ കടന്നുപോയി. എല്ലാത്തിനെക്കുറിച്ചും അറിയാൻ തുടങ്ങി അറിയാൻ മാത്രമല്ല അതിലേക്ക് എത്താൻ അത് നേടാൻ എന്ത് ചെയ്യണമെന്ന് കൂടിയുള്ള അറിവും അതിന് വേണ്ടി പ്രയത്നിക്കാനുള്ള ഒരു മനസും കിട്ടി. 

അതിന് വേണ്ടി ഒരു 13 വർഷം എനിക്ക് കാത്തിരിക്കണ്ടേ വന്നു. അങ്ങനെയാണ് India books of records നെ പറ്റി അറിയുന്നതും പണ്ട് തോന്നിയ ആ ഒരു ആഗ്രഹം വീണ്ടും പുനർജനിക്കുന്നതും. അപ്പോഴും guiness എന്ന ഒരു ആഗ്രഹം തന്നെ ആയിരുന്നു ഉള്ളിൽ. പക്ഷെ രണ്ടിനെയും പറ്റിയും  കൂടുതൽ അറിഞ്ഞുവന്നപ്പോൾ എനിക്ക് കൂടുതൽ എളുപ്പമായിട്ട് എത്താൻ പറ്റുന്നത് India books of record ൽ ആയിരുന്നു. പിന്നീട് അങ്ങോട്ട് എന്ത് ചെയ്യണമെന്നായി. പെട്ടെന്ന് എന്തോ മനസ്സിൽ വന്ന ചിന്ത ആയിരുന്നു safety pin calligraphy ചെയ്താലോ എന്ന് തോന്നിയത്. എനിക്ക് പരിചയമുള്ള മേഖലയിൽ തന്നെ എത്തിപ്പെടാൻ പറ്റുമെങ്കിൽ അത് തന്നെ ആണ് എനിക്ക് വലിയ സന്തോഷം. പിന്നെ ഒട്ടും വൈകാതെ തന്നെ പണി തുടങ്ങി അവർക്ക് അയച്ചുകൊടുത്തു. April 14 2022 ൽ ഇത് അപ്രൂവ് ചെയ്തു കൊണ്ട് ഒരു മെയിൽ വന്നു. ഒട്ടും പ്രതീക്ഷിച്ചില്ല കിട്ടുനിണ്ടേൽ കിട്ടട്ടെ അത്രെ കരുതിയുള്ളു പക്ഷെ കിട്ടി, അങ്ങനെ എല്ലാരോടും ഇതിനെ പറ്റി പറയാൻ നിന്നില്ല കിട്ടി കഴിഞ്ഞപ്പോഴാണ് അധികപേരും അറിയുന്നത്. എന്റെ കുറച്ച് ഫ്രണ്ട്‌സ് അല്ലാതെ മറ്റുള്ളവർക്ക് എല്ലാം ഇത് എനിക്ക് എങ്ങനെ കിട്ടീന്ന് അറിയാനുള്ള ഒരുതരം വെപ്രാളം ആയിരുന്നു.

അതിന് ഒരു കാരണവും ഉണ്ട്... പിന്നീട് അങ്ങോട്ട്  ഇത് എങ്ങനെ കിട്ടുമെന്നായി എല്ലാവർക്കും, അപ്പോൾ ഞാൻ അതിന്റെ process and procedures പറഞ്ഞുകൊടുത്തു ഇത് നമ്മളെ പേരിൽ കിട്ടി കഴിഞ്ഞാൽ already നമ്മളെ പേരിൽ ആ റെക്കോർഡ് വന്നു പക്ഷേ അതിന്റെ സർട്ടിഫിക്കറ്റ് പിന്നെ ആ ഒരു മൊത്തം പാക്ക് നമ്മുടെ കൈയ്യിൽ എത്തണമെങ്കിൽ നമ്മൾ ഒരു എമൗണ്ട് പേ ചെയ്യണം ഇനി ഇപ്പൊ വേണ്ടാന്ന് ആണെങ്കിൽ നിങ്ങൾക്ക് അത് ഇഗ്നോർ ചെയ്യാം അത് ഒന്നും ഒരു മാറ്റർ അല്ല.. ഞാനും ഇതൊരു scam ആണെന്നാണ് ആദ്യം കരുതിയത് പിന്നെ എല്ലാം അന്വേഷിച്ച് ഉറപ്പ് വരുത്തി. പക്ഷെ ഇത് ചോദിച്ചവരുടെ മുന്നിൽ ഞാൻ ആരായി പൈസയും കൊടുത്ത് record കരസ്ഥമാക്കിയ ഒരാൾ. അങ്ങനെ കുറെ കുറെ നെഗറ്റീവ്സ്. എന്റെ ആഗ്രഹം എന്താണോ അത് നടന്നു. ഞാൻ ഹാപ്പി ആണ്. പക്ഷെ എങ്ങനെ ആയാലും എന്തൊക്കെ ചെയ്താലും ഒരാളും നമ്മളെ സന്തോഷത്തിൽ കൂടെ നിൽക്കാൻ നോക്കില്ല. അങ്ങനെ വളരെ കുറച്ച് പേരുണ്ടാകും (friends) നമ്മളെ ഉയർച്ചയിൽ ഒരു മടിയുമില്ലാതെ കൈയ്യടിക്കുന്നവർ...

ഒന്നും ചിന്തിക്കാതെ എന്തൊക്കെയോ വിളിച്ചുപറഞ്ഞ ചില ആൾക്കാരോട് നിങ്ങൾ പറഞ്ഞോ നിങ്ങൾ ഇനിയും പറഞ്ഞുകൊണ്ടേ ഇരിക്കും. ഈ പറഞ്ഞുകൊണ്ട് നിൽക്കുന്ന നിങ്ങൾക്ക് ഇങ്ങനെ ഒന്ന് ചെയ്തു കാണിക്കാൻ പറ്റുമോ? വെറുതെ പറയാൻ ആർക്കും പറ്റും. എന്തെങ്കിലും ചെയ്തിട്ട് പറയാൻ അൽപം വിവേകം എങ്കിലും വേണം. ഞാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് നിങ്ങളെ ആരെയും തൃപ്തിപെടുത്താൻ വേണ്ടിയല്ല എന്റെ ആഗ്രഹങ്ങൾ എനിക്ക് വലുതാണ് അതിന് പുറകെ ഞാൻ പോകും അത് കിട്ടുമ്പോൾ ഞാൻ അഭിമാനിക്കും. അത് എന്റെ മാത്രം കാര്യം ആണ്. ഞാൻ വിഷമിച്ചു നിന്നപ്പോഴോ അല്ലെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോഴോ ഞാൻ ആരെയും കണ്ടില്ലാലോ. അപ്പൊ പിന്നെ ഇങ്ങനെ ഒരു commentary ആവശ്യമില്ല. നമുക്ക് ഉള്ളത് ഒരു ഒറ്റ ലൈഫ് ആണ് obviously അതിൽ up and downs വന്നേക്കാം പക്ഷെ we have to move on. എന്റെ 10000 കണക്കിലെ ആഗ്രഹങ്ങളിൽ ഒന്ന് മാത്രം ആണ് ഇത് പക്ഷെ കിട്ടുന്ന സന്തോഷം വലുതാണ്. നമ്മൾ ആഗ്രഹിച്ച പലതും നമ്മെ വിട്ടു പോയിട്ടുണ്ടാകാം, തീർച്ചയായും മറ്റൊന്നിന്റെ രൂപത്തിൽ അല്ലാഹു നമുക്ക് തിരികെ തരും.

“HE WILL GIVE YOU (SOMETHING) BETTER THAN WHAT WAS TAKEN FROM YOU”

English Summary:

Malayalam Article Written by Shamila T.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT