നിത്യ സത്യം – ഡോ. സതി ടി. എഴുതിയ കവിത
Mail This Article
×
സന്ധ്യ തൻ സാമ്രാജ്യം നിറയെ
സിന്ദൂര മേഘങ്ങൾ കുട നിവർത്തി
സംഗമദീപം കൊളുത്തിയ അംബരം
സായൂജ്യമാർന്നങ്ങനെ നിർന്നിമേഷം
ആഴിയിലേക്കതാ മെല്ലെ നീങ്ങുന്നു ദീപം
ആകാശതാഴ്‌വരയാകെ തപിച്ചു ചുവന്നൂ
ആകുലമാനസയായി കൂമ്പികമലം വിങ്ങി
അമരത പോലെ അതാ അമ്പിളി വെട്ടം
പോകരുതേ പോകരുതേ കേഴും ഗഗനം
പതിയെ പുതുമയെ വരവേൽക്കാനായി
പരിണാമ മതു നിത്യം മറയും വിരിയും
പൊഴിഞ്ഞൂപണിഞ്ഞേവം പ്രപഞ്ചസത്യം
English Summary:
Malayalam Poem ' Nithya Sathyam ' Written by Dr. Sathi T.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.