ADVERTISEMENT

1. ഓർമ്മകൾ

സ്മൃതികൾക്കു സ്തുതിപാടും

കോകിലമാകിടും മനം..

മൃതിയിലോ വൃതിയായിടും

സ്മൃതിനൂപുരം മറയുമതതിനൊപ്പം
 

2. കാലം

കാലമേ.. നീ നിന്റെ

ഘടികാരസൂചിയിത്രമേൽ

ശീഘ്രം പായിപ്പതെന്തിന്..

ഓടിയോടി തളർച്ച പറ്റീടുമ്പോൾ

തണലു തേടീടുകിലും നേടാതെ

വീണ്ടും തുടരേണ്ടു ചലനം..

അത്രമേൽ വേഗതയാണു

നിനക്കു കാലമേ..
 

3. ഓമൽ

അങ്ങു കിഴക്കിലൊരു

അതീവ ജ്വാലയുണരുന്നു

അത്രയും കേമമായ്

അതിശോഭനീയമായ്

അലരുകൾ മലരുകൾ

അനവധിയായുണ്ടിങ്ങിൽ

അതിനെക്കാൾ ഉറ്റതായ്

അടങ്ങാ ധ്വനി തീർത്ത്

അകലെയുണ്ടോമലാം മനതും
 

4. പ്രകൃതി 

നറുമണമേകും പൂക്കളുമാകെ..

നിറയും വാടിയിലലിയും മനമാകെ..

നിറശബളത തൂകും പ്രിയതരപ്രകൃതി..

നൽകുകയീ ധന്യത എന്നിലെന്നിലും..

English Summary:

Malayalam Poem Written by Adv. Vishnuraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT