ഭൂമിയിലേക്കയച്ച രണം – കാസിം അതിരുമട എഴുതിയ കവിത

Mail This Article
×
ചിലരുടെ മനോരമം
മറ്റൊന്നിന്റെ മനോവിഷമമായി മാറി
വിയത്തിൽ കരിമ്പുക തീർത്തവർ
ഭൂമിയെ കറുപ്പാക്കി
ചിന്തയും ലോകവും മലിനമായി
അന്തരം പിടക്കുന്ന നിശ്ചല ദേഹം,
അവർക്കെന്തൊക്കെയോ പറയാനുണ്ടായിരുന്നു
ചെയ്തുതീർക്കാനുണ്ടായിരുന്നു
തൊട്ടുരുമി ഒന്നായി വളർന്ന രണ്ട് ചെടികൾ;
പെട്ടെന്ന് ഒരു പ്രഭാതത്തിൽ രണ്ടായി
വളർന്നുവന്ന സുന്ദര പൂക്കളുടെ
ഇതളുകൾ മെല്ലെ ഓരോന്നായി കൊഴിഞ്ഞുവീണു
വെളിച്ചത്തെ ഇരുട്ടാക്കി
ചെറിയ ഓളങ്ങൾ കല്ലോലമായി മാറി
ചുവന്ന പുഴകൾ രചിച്ചവർ
മൂർച്ചയുള്ള ആശയത്തെക്കാൾ
ആയുധങ്ങളിൽ വില കൊണ്ടു
സാഹസത്തിൽ പരിഭ്രാന്തി പിടിച്ച
കരച്ചിലും വെടിയൊച്ചയും പരസ്പരം
ഒരനർഘനിമിഷമെന്നപോലെ കണ്ടുമുട്ടി
സമാധാനം ഉയർത്തിക്കാണിച്ചപ്പോഴേക്കും
അവരൊരുപാട് നിർധനരായ അനാഥ
കുടുംബത്തെ സൃഷ്ടിച്ചു വെച്ചിരുന്നു
English Summary:
Malayalam Poem ' Bhoomiyilekkayacha Ranam ' Written by Kasim Athirumada
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.