മരുഭൂമിയിലെ വൃക്ഷം – എം. ഗോകുൽദാസ് എഴുതിയ കവിത

Mail This Article
×
മരുഭൂമിയിലെ വൃക്ഷം പറഞ്ഞു
ശിശിരകാലത്താണ് ഇലകൾ
കൊഴിഞ്ഞുപോവുന്നത്
അവസാനത്തെ ഇലയും പൊഴിയുമ്പോൾ
വേരുകൾ അറിയാത്ത ദ്വീപിലേക്ക് യാത്രപോവും
കടൽ പറഞ്ഞു
എനിക്കൊരു പൂവ് തരൂ
ആകാശം ഉണങ്ങി വീഴുന്നതുവരെ
കൊടുങ്കാറ്റിനെ നമുക്ക് പ്രണയിക്കാം.
കൊടും വേനലിനേയും
മഴയെയും
മഴക്കാടുകളെയും
മഴനിഴൽ പ്രദേശത്തെയും
പ്രണയിക്കാം.
കാറ്റു പറഞ്ഞു
എനിക്കൊരു വിത്ത് തരൂ
ഭൂമിയുടെ കുഴിമാടം ആരോ
പൂക്കൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു.
എല്ലാം നഷ്ടപ്പെട്ടവരുടെ നെഞ്ചകം തകർത്ത്
ഒരു തീവണ്ടി കടന്നുപോയി, ഇവിടെ
തലയോട്ടികൾക്കു സാമ്പ്രാണിയുടെ ഗന്ധമാണ്
വിരുന്നു വരുന്നവർക്ക്
നിലാവിന്റെ നൈവേദ്യം
ഹാവു
എന്തൊരു മഴ
എന്തൊരു വേനൽ
എന്റെ ചിറകുകൾ
കണ്ണീരുകൊണ്ട് നനഞ്ഞിരിക്കുന്നു.
English Summary:
Malayalam Poem ' Marubhoomiyile Vruksham ' Written by M. Gokuldas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.