വാർത്ത – ഹാസിബ് ആനങ്ങാടി എഴുതിയ കവിത
Mail This Article
×
വീടിന്റെ ഉമ്മറത്ത്
രാവിലെകൊണ്ടിട്ട
പത്രമെടുത്തു
ചാരുകസേരയിൽ
ചാരിയിരുന്നു
കണ്ണാടി എടുത്തു
കണ്ണിന്റെ മേൽ വെച്ചു
പത്രം നിവർത്തി
വായിച്ചുതുടങ്ങി
കനത്ത മഴയുടെ നാശനഷ്ടങ്ങളുടെ
ചിത്രംവരച്ചു വച്ചിരിക്കുന്നു
കട്ടൻചായയുടെ മാധുര്യത്തിൽ അയാൾ
പുറത്തേക്ക്
നോക്കിയിരുന്നു
ഓടിന്റെ ഓളങ്ങളിൽ നിന്ന്
മുറ്റത്തേക്ക് വെള്ളം
ഉറ്റിവീഴുന്നു
പേരമക്കൾ കടലാസ് തോണി ഉണ്ടാക്കി
കളിക്കുന്നു
കട്ടൻ ചായയുടെ
ആവി ഉയർന്നു പറക്കുന്നു
അയാൾ പത്രം മടക്കിവെച്ചു
കണ്ണട ഊരിവെച്ചു
ചിന്തയിലേക്ക് ആയിന്നിറങ്ങി
English Summary:
Malayalam Poem ' Vartha ' Written by Haseeb Anangadi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.