ഭ്രാന്തമാം പ്രണയം – അനിൽ കൂറ്റേരി എഴുതിയ കവിത
Mail This Article
ബാല്യകാലം
കടന്നു പോയി
യൗവനകാലമായി
കണ്ണുകൾ തിരയുന്നു
ആൾക്കൂട്ടമുള്ളിടം
പ്രണയമാം വശ്യത
തേടിടുന്നു
അവൾ പോൽ
അറിഞ്ഞിടാതെ
കണ്ണുകൾ തമ്മിൽ
കോർത്തിടുന്നു
പ്രണയ കാലം തുടങ്ങി
കണ്ണുകൾ പരസ്പരം
കഥ പറയുന്നു
കണ്ണുകൾ മനസ്സിന്റെ
കണ്ണാടിയായിടുന്നു
ഒരു നോട്ടത്തിലായിരം
അർഥങ്ങൾ
കണ്ണുകൾ കൈമാറിടും കാലം
പ്രണയകാലം
രണ്ട് വ്യക്തികൾ
വ്യത്യസ്ത ചിന്തകൾ
സമന്വയിക്കുന്നിടം
തർക്കങ്ങൾ രൂപം
പൂണ്ടിടും കാലവും
പ്രണയകാലം
കമിതാക്കൾ പരസ്പരം
കൊമ്പു കോർത്തിടുന്നു
നിസ്സാരമാം പ്രശ്നങ്ങൾ
പരസ്പരം വിട്ടുവീഴ്ചയിൽ
രമ്യതയിൽ തീർക്കുന്നവർ
വിജയം വരിച്ചിടുന്നു
എന്നാൽ ചിലർ പ്രണയം
വിട്ടുവീഴ്ചകൾ ചെയ്തിടാതെ
പരാജയമായിടുന്നു
പിന്നെയത് സംശയമായ്
പകയായ്
തീർന്നിടുന്നു
മുഖം വാടിയാൽ
ഹൃദയം പിടഞ്ഞിരുന്നവൻ
പകയാൽ മനുഷ്യത്വം
നഷ്ടമായ്
ക്രൂരത കാട്ടിടുന്നു
പ്രാണനായ് കരുതിയ
പ്രണയിനിയെ
വെട്ടിമുറിച്ചിടും നേരം
കൈകൾ വിറച്ചിടുന്നില്ല
പ്രണയ പകയാൽ
അവസാനിക്കുന്നു യൗവനം
നിസ്സാരമാം വഴക്കുകൾ
പരസ്പരം
നേർക്കുനേർ
തീർത്തിരുന്നെങ്കിൽ
വിജയമായിടേണ്ട പ്രണയം
നശിച്ചിടുന്നു
ജീവിച്ചു കൊതി
തീർന്നിടാതെയവൾ
യാത്ര പോയിടുന്നു
അവനോ ജയിലറയിലും
ഫലമോ പ്രണയം തോറ്റിടുന്നു