ADVERTISEMENT

ത്രേസ്യാമ്മച്ചീടെ കാല് തുളച്ച് 

ലോകം കാണാൻ നുളച്ചിറങ്ങിയ

പഞ്ഞിപോലത്തെ കുഞ്ഞുപുഴുക്കൾ

രാമേട്ടന്റെ ചായക്കടയിലെ

സിമന്റ്‌ തറയിൽ ഇഴയുന്നുമുണ്ട്...

ചവിട്ടേറ്റ് പാടുകളാവുന്നുമുണ്ട്
 

ഇന്ന് ജോസേട്ടൻ കണ്ടതും

കുടിച്ച ചായ ഛർദിച്ചതും

അങ്ങനെ എല്ലാരേയും പോലെ,

ത്രേസ്യാമ്മച്ചി അറിയുന്നതും

ഇന്ന് ആണത്രേ....
 

സ്നേഹത്തിന്, വാത്സല്യത്തിന്

മധുരം കൂടിയോർക്ക്..

പുഴുക്കളോടും ഇഷ്ടാരുന്നതാവാം 

ചവിട്ടേറ്റ് ചത്തവയ്ക്ക് വേണ്ടി

കണ്ണ് നിറഞ്ഞിട്ടുണ്ടിപ്പോൾ..
 

അനാഥത്വത്തിലും 

ആൾക്കൂട്ടത്തിലായോരമ്മയ്ക്ക്

അന്നം നിലച്ച പുഴുക്കളെയോർത്ത്,

അറുത്തുമാറ്റിയ കാല് വേണമെന്ന്..

English Summary:

Malayalam Poem ' Thresyammachide Kaalu ' Written by Gopakumar Muthukulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT