എനിക്ക് – ജസിയ ഷാജഹാൻ എഴുതിയ കവിത
![pranayamenna thonnal Representative image. Photo Credit: NewSaetiew/Shutterstock.com](https://img-mm.manoramaonline.com/content/dam/mm/mo/literature/your-creatives/images/2022/8/26/malayalam-poem-pranayamenna-thonnal.jpg?w=1120&h=583)
Mail This Article
×
ഒറ്റനോട്ടത്തിൽ നിന്റെ മിഴികളിലേക്കാണ്ടിറങ്ങി
നിന്നിൽ നിറയുന്നൊരു കടലാകണമെനിക്ക്.
അരിച്ചുപെറുക്കിയണുകിടതെറ്റാതെ
നിന്റെയോരോപരമാണുവെയുമറിയുന്ന
സൂക്ഷ്മദർശിനിയാകണം...
അന്തർലീനമായ നിന്നിലെ
യരുവികൾ പൊട്ടിയൊഴുകുമ്പോഴതിൻ
പ്രണയഞരമ്പുകളിൽ
കാതുകളെ തുളച്ചാ, കളകള ഗള
നാദധാരയിലാറാടണം.
അടിവച്ചടിവച്ചിഴഞ്ഞുനീങ്ങിയൊരു
പൈതലെപ്പോ,ലലസമായ്
നിന്നിലലങ്കോലമായഴിഞ്ഞിറങ്ങണം
അകമഴിഞ്ഞാടിക്കുഴഞ്ഞവശയായ് നിന്നിൽതളർന്നു
വീണാ ശ്വാസക്കിതപ്പിൽ ചേർന്നു പാടണം..
ക്ഷീണിച്ച രണ്ടു മന്ദസ്മിതങ്ങളെ
ചേർത്തുവച്ച മുറിവിൽ നിന്നിൽ ലക്കുംലഗാനുമില്ലാതെ
കിടക്കണം..
ഉരിഞ്ഞയുടലുകളെ
വാരിച്ചുറ്റിയ പുതപ്പിൻ ഒറ്റശ്വാസത്തിൽ
ഉച്ചക്കിറുക്കിന്റെ ഒരുവരി കവിതയിൽ
നീയെന്റെ അമൃതെന്ന് എഴുതി വയ്ക്കണം.
English Summary:
Malayalam Poem ' Enikku ' Written by Jasiya Shajahan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.