പ്രണയാഗ്നി – കാവല്ലൂർ മുരളീധരൻ എഴുതിയ കവിത
Mail This Article
×
അയാൾ ഒരു ഭ്രാന്താണ്
അറിയാതെ സിരകളിൽ
പടർന്നുകയറി
രക്തത്തിൽ അലിഞ്ഞുചേർന്ന്
ശരീരമാകെ പടർന്നു
അയാൾ നിന്നിൽ നിറഞ്ഞുനിൽക്കും
ഭ്രാന്തിന്റെ അനുഭൂതിയാണ് അയാൾ
സിരകൾ കടിച്ചുമുറിച്ചു
ചിന്തകൾ കൈയേറി
അയാൾ നിന്നിലേക്ക് കടന്നുവരും
നീ തുറക്കാത്ത ജാലകം
തുറന്നയാൾ അകത്തുവരും
മുന്നിൽ കാണുമ്പോൾ
നീ അയാളെ ചുംബിക്കും
നെഞ്ചോടു ചേർക്കും
നീ ഇത്രയും നാൾ
എവിടെ ആയിരുന്നെന്നു പുലമ്പും
പ്രണയം മഴയിൽ കത്തുന്ന
അഗ്നിപർവ്വതങ്ങളാണ്.
English Summary:
Malayalam Poem ' Pranayagni ' Written by Kavalloor Muraleedharan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.