കർമ്മഗോളം – നയന ഗോപി എഴുതിയ കവിത
Mail This Article
സമയം ഇനി ശൂന്യം അനന്തം ഇനി നാശം
ഹിമശിരസ്സു ഉരുകിയൊലിച്ചു അലിഞ്ഞിറങ്ങി
ഈ ഭൂമിയെ പലദിനം നീറ്റിൽ മുക്കി
മണ്ണിന്റെ ഉള്ളിൽ മാനവൻ തിങ്ങി
ചേതന മങ്ങിയ ദേഹവും ബാക്കി
നുറുങ്ങി അകലും ബന്ധങ്ങൾ ഏതും
മണ്ണിലെറിഞ്ഞു കത്തിച്ചു നീ
വാനിലേക്ക് ഉയർത്തിയ ചവറ്റുപുക
തിരികെ വന്നു നിൻ നാസികക്കുഴലിൽ
വേരു തേടി നിൻ ഉള്ളിലെത്തും
ഉച്ചത്തിൽ ചുമച്ചു നീ കണ്ണുകൾ നനച്ചു
ശ്വാസം തേടി വലിച്ചു മരവിക്കും
മുറ്റത്തൊരിത്തിരി പച്ചവിരിച്ചിട്ടു
തൊടിയിൽ ഇരുതരു അത് മതിയെന്ന് ചൊല്ലി
കെട്ടിപ്പൊക്കി ഉയർത്തിയ മിഴിവാർന്ന
കെട്ടിടങ്ങൾ നിറയുന്നു മണ്ണിൽ
ചിത്രങ്ങളിൽ പിന്നാമ്പുറ കാഴ്ച നന്നാക്കാൻ
മാത്രമായ് നീ പണിയും ചേതനയറ്റ വീടുകൾ
ക്ഷണനിമിഷം നിറയുന്ന സന്തോഷം മോഹിച്ചു
നീ ചെയ്തു കൂട്ടുന്ന തെറ്റുകൾ ഏറെ
എന്നറിയും മാനവാ നീ ഇതിലേറെ സങ്കടം-
നിറച്ച മൺതോണിയിൽ യാത്ര ചെയ്തിടും
അന്ന് നീ വാവിട്ടു അലറി കരഞ്ഞാൽ
ഒരു കരം പോലും നിന്നിലേക്കെത്തില്ല.