ADVERTISEMENT

അങ്ങകലെയൊരഗതിമന്ദിരം തന്നു- 

ള്ളിലെവിടെയോ കേൾക്കുന്നൊരു തേങ്ങൽ

വൃദ്ധയായോരമ്മതൻ തേങ്ങൽ!

യൗവനകാന്തി നിറഞ്ഞു നിൽക്കേയവർ  

പത്തുകിടാങ്ങൾ തന്നമ്മയായി
 

പാലൂട്ടി തേനൂട്ടി ലാളനയും നൽകി

പത്തുകിടാങ്ങളെയും വളർത്തി 

എന്നമ്മയെന്നമ്മയെന്നു ചൊല്ലീ

യവർ അന്നു വഴക്കടിച്ചത്രേ!

അമ്മയോടുള്ളൊരാ മക്കൾ തൻ സ്നേഹത്തിൽ

ഭൂമി മാതാവിന്നുമസൂയ തോന്നി 
 

കാലങ്ങൾ പോകവേ വാർദ്ധക്യമെന്നൊരു രാജാവാ 

മാതാവിൻ യൗവനകാന്തിയെ തടവിലാക്കി!

ചുക്കിച്ചുളിഞ്ഞോരാ ദേഹമാ മക്കൾക്കു

പിന്നൊരു ഭാരമായി മാറിയത്രെ

എന്നമ്മയെന്നുള്ള ചൊല്ലു മാറി

നിന്നമ്മ നിന്നമ്മയായി മാറി
 

മക്കളിൽ വിരുതാനായുള്ളൊരുവൻ

അമ്മയെക്കൊണ്ടാക്കി മന്ദിരത്തിൽ!

അഗതികൾക്കായുള്ള മന്ദിരത്തിൽ!

കണ്ണുനീർ പൂക്കുന്ന മന്ദിരത്തിൽ!

എങ്കിലുമിപ്പോഴുമാ ഹൃദയം മക്കൾ തൻ 

നന്മയ്ക്കായ് പ്രാർഥിക്കുന്നു!

(പടനിലം  എച്ച്. എസ്. എസ്. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് കൃഷ്ണതാര എസ്. അശോക്)

English Summary:

Malayalam Poem ' Mathruhridayam ' Written by Krishnathara S. Ashok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com