മാപ്പുസാക്ഷി – രാജ് കുമാർ തുമ്പമൺ എഴുതിയ കവിത
Mail This Article
×
സ്വാതന്ത്ര്യത്തിന്റെ ചുവരുകളിൽ
ആധിപത്യത്തിന്റെ
അക്ഷരങ്ങൾ നിറയ്ക്കുന്നു
ശബ്ദിക്കുന്ന നാവുകൾ
പിഴുതെടുക്കുന്നു
കൈയ്യൂക്കുള്ളവൻ കാര്യസ്ഥനാവുന്നു
ഏട്ടിലെ പശു പുല്ലു തിന്നട്ടെ
ബാക്കിയുള്ളവയെ
അറവുശാലയിലയക്കട്ടെ
തേങ്ങാക്കൊലയിലെ
മാങ്ങയുടെ വലിപ്പം ബോധിപ്പിക്കാൻ
ഒരു വിദൂഷകനെ തിരയണം
അതുവരെ
റാൻ പറഞ്ഞുകൊണ്ടേയിരിക്കണം...
English Summary:
Malayalam Poem ' Maappusakshi ' Written by Raj Kumar Thumbamon
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.