ADVERTISEMENT

നീതിയിൻ മരുപ്പച്ചപ്പിൻ നിഴലിൻ തണലിൽ 

അനീതി ഭീതിയിൽ മുറുകുന്ന നാളുകൾ

തിരികെ വരാൻ ഞാനെന്തു ചെയ്യണം
 

നെൽപ്പാടങ്ങൾ കൊയ്യും കർഷകൻ 

ദുരിതം പേറി തൂക്കുകയറിൽ മരിക്കാത്ത നാളുകൾ 

തിരികെ വരാൻ ഞാനെന്തു ചെയ്യണം
 

മുലയൂട്ടും മാതൃത്വവും സ്നേഹത്തിൻ സാഹോദര്യവും 

മരണ ഭയം ഇല്ലാതെ ഉറങ്ങുന്ന നാളുകൾ

തിരികെ വരാൻ ഞാനെന്തു ചെയ്യണം
 

വിശക്കുന്നു ഗുരുവേ അന്നം ഇല്ലേ എനിക്ക് 

എന്ന് കരയുന്ന കുഞ്ഞുങ്ങൾ ഇല്ലാത്ത നാളുകൾ

തിരികെ വരാൻ ഞാനെന്തു ചെയ്യണം
 

ആർഭാടമല്ല പട്ടിണിപ്പാവങ്ങളുടെ വിശപ്പിൻ വിലയാണ്

വലുതെന്ന് തിരിച്ചറിയുന്ന ഭരണമുണ്ടാകുന്ന നാളുകൾ

തിരികെ വരാൻ ഞാനെന്തു ചെയ്യണം
 

രോഗശയ്യയിൽ ആവശ്യമരുന്നുകൾ തരാൻ കഴിയില്ലെന്ന് 

പറയാത്ത സർക്കാർ ആശുപത്രികളുടെ നാളുകൾ

തിരികെ വരാൻ ഞാനെന്തു ചെയ്യണം
 

കൈയിൽ പണമില്ലാതെ വാർദ്ധക്യ പെൻഷൻ മുടങ്ങി

വിലപിക്കുന്ന മുത്തശ്ശിമാരുടെ കണ്ണീരൊപ്പുന്ന നാളുകൾ 

തിരികെ വരാൻ ഞാനെന്തു ചെയ്യണം
 

ജനം അടിമയല്ല അടിമത്വം അറിയേണ്ടവരല്ല 

ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ തിരഞ്ഞെടുത്തതാണ് ഞങ്ങളെ 

എന്ന തിരിച്ചറിവിൻ നാളുകൾ 

തിരികെ വരാൻ ഞാനെന്തു ചെയ്യണം

English Summary:

Malayalam Poem ' Thirike Varan ' Written by Santhosh Nizhal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com