നീളമില്ലാത്ത വയസ്സ് – എൻ. ടി. നിഹാൽ എഴുതിയ കവിത
Mail This Article
×
വയസ്സ് നീണ്ട് നീണ്ട്
പിന്നേം
നീണ്ട് നീണ്ട്
തല ആകാശത്തു
തട്ടുന്നുണ്ടെന്ന്
ഞാൻ
പരാതി പറഞ്ഞപ്പോൾ
ദൈവം
എന്റെ വരികളെ
ആറ്റിക്കുറിച്ചു
"വയസ്സല്ലേ നീണ്ട്
നീയല്ലലോ......"
ഒന്നുമോർക്കാതെ
കണ്ണീരൊപ്പി,
തല
ആകാശത്തു
നിന്നും കുനിച്ചു
വിറയൊത്ത
എന്റെ ചുണ്ട്
കുഞ്ഞുണ്ണി മാഷിന്റെ
കവിത
സാഹിത്യവൽകരിച്ചു
"പൊക്കമില്ലാത്തതാണ്
എന്റെ പൊക്കം"
English Summary: