ആപ്പിളാൻഡ്രോയ്ഡ് ദൈവങ്ങൾ – ജൂബി ടി. മാത്യു എഴുതിയ കവിത
Mail This Article
×
ആപ്പിളിനെ വേണം ആരാധിക്കാനെന്ന്
ഒരു കൂട്ടർ
ആപ്പിളിനേ ഒരു ഗുമ്മുള്ളൂ
രാവു പുലരും വരെ
അവർ ക്യൂ നിന്ന് കാത്തിരുന്നു
പുതിയ അവതാരപ്പിറവി
കൺകുളിർക്കെ കാണാൻ
കട തുറക്കുന്നതും കാത്ത്
കൈകൾ കൂപ്പി
എന്തിനാണിങ്ങനെ
ഉറക്കം കളയുന്നതെന്ന്
ആൻഡ്രോയിഡ്സ്
യഥാർഥ ദൈവം
ആൻഡ്രോയിഡാണെന്നവർ
സകലതും തികഞ്ഞ
ദൈവം ആൻഡ്രോയ്ഡ് തന്നെ
ആൻഡ്രോയ്ഡിന്
വയ്യാത്തതില്ല ഒന്നുമേ
ആൻഡ്രോയ്ഡുകാർക്ക്
അനേക ദൈവങ്ങൾ
തങ്ങൾക്ക് ഏകദൈവം മാത്രം
എന്ന് ആപ്പിളണികളും
അതിൽ കാര്യമില്ലെന്ന് ആൻഡ്രോയ്ഡുകാരും
ദൈവങ്ങൾ അനവധി ഉണ്ടെങ്കിലും
പ്രധാന ദൈവം സാംസങ് തന്നെ
പല കാര്യങ്ങൾക്ക്
പല ദൈവങ്ങൾ ഉള്ളതല്ലേ
നല്ലതെന്ന് ആൻഡ്രോയ്ഡ്സ്
തർക്കം തുടരുകയാണ്
English Summary:
Malayalam Poem ' Appleandroid Daivangal ' Written by Joobi T. Mathew
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.