ADVERTISEMENT

മിസൈല്ലിന്നുചുമരുകളില്‍,

പിറന്നതാണ് ഗസ്സ.

ആയിരത്തിന്‍റെ വരിയില്‍ നിന്നും

കിട്ടിയ റൊട്ടിയുമെടുത്തോടി.
 

അടുക്കള പണിയെല്ലാം കഴിഞ്ഞ്, 

ഉമ്മ വിളിച്ചു,

'റൊട്ടി വെച്ചിട്ടുണ്ട് വരീം'

എല്ലാവരും ഒരുമിച്ച് കഴിച്ചു.
 

അവള്‍ വാശി പിടിച്ച്,

പാവ എടുക്കാന്‍ ഓടിയതാ,

ഗസ്സ ബാക്കിയായി,

തകര്‍ന്ന താളുകളോടെ.
 

പൊളിഞ്ഞ കല്ലുകള്‍ക്കു,

റൊട്ടി വീതിക്കാന്‍ തുടങ്ങി.

ഇത് അബ്ബക്ക്, ഉമ്മക്ക,് ഇയ്യാക്ക്.

മൂന്നു കഷ്ണവും കല്ലുകള്‍ക്ക്
 

ഓരിവെച്ചതില്‍ വലിയതും, 

കടിച്ചോണ്ടോടി.

ഒടുങ്ങാത്ത പൂത്തിരി മഴ,

നോക്കി നില്‍ക്കുവാന്‍ മാത്രമായി.

English Summary:

Malayalam Poem ' Rottikashnam ' Written by C. K. Hismath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com