ADVERTISEMENT

തീർഥം

വേനൽ വെയിൽ പടരവെ 

ആരോ തെളിച്ച തീർഥം പോൽ തൊട്ടു പുതുമഴ 

നിറയുകയായി പുതുഗന്ധം
 

ധ്യാനം 

മഴ നനഞ്ഞ പകൽ ഒറ്റക്കീ 

ഇറയത്ത് മഴയുടെ പാട്ട് കേട്ടലിയുന്നു ഞാൻ 

എന്നിലും ഓരോ തുള്ളി മഴയിലും
 

ദളങ്ങൾ 

വർഷം ബാക്കി വെച്ച നിറങ്ങൾ 

അലിയുമീ കാറ്റിൽ ദളങ്ങൾ മൂളും ഗീതികൾ 

അണയും ശരത് കാലം ശാന്തം മനോജ്ഞം
 

രാവ്

ശാന്തം ശിശിരകാല രാവ് 

ഒഴുകുന്നു പ്രണയനദിപോൽ അനന്തമായി 

നിലാവായി കുളിർ കാറ്റായി....
 

ഒരില

ഇല പൊഴിഞ്ഞീ മരത്തിൽ 

ഒരില കലാന്തം വസന്തം കാത്തുനിൽക്കവേ 

വരവായി പറവകൾ വാനിൽ

English Summary:

Malayalam Poem ' Rithukkal ' Written by Muhammad Sheril

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com