ADVERTISEMENT

വീണപൂവിനെ

കാണുമ്പൊഴൊക്കെയും

വീണ്ടെടുക്കുകയാണെന്‍

കവിതയെ.
 

വീണുപോവുന്ന-

താരാകിലും മണ്ണില്‍

വീഴുമാര്‍ദ്രമാം ജീവിതം

നേരതായ്.
 

അത്രയുമുച്ച-

മാളുന്ന സൂര്യനും

വീഴ്ത്തിടുമിതള്‍

വെയിലെന്നു

മൗനമായ്.
 

ഇപ്രപഞ്ച സ-

ങ്കീര്‍ണമാം യുക്തികള്‍

ശില്പഭദ്രമായ് തീര്‍ത്തൂ

കവിതയില്‍
 

അത്രമേലധീ-

നാകുലം പൂവിലായ്

അപ്രമേയമാം കാലാതി-

വര്‍ത്തിതം.
 

ആത്മചിന്താവ-

ലംബിതമാശാനില്‍

ആര്‍ഷമാം കൃപാ-

ലങ്കൃത കാവ്യമായ്.

English Summary:

Malayalam Poem ' Veezhatha Poovil ' Written by Rajan C. H.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com