ADVERTISEMENT

എവിടെയോ വീണൊരു സങ്കടത്തുള്ളിയായ് 

വർഷ മേഘങ്ങൾ ഇപ്പോഴും പെയ്യുന്നു..

മനസ്സിൽ നിറയുമൊരു വ്യർഥ സ്വപ്നമായി 

വീണ്ടും മഴത്തുള്ളി പെയ്തു നിറയുന്നു..
 

ജീവനായ് കേണ പെണ്ണിന്റെ മനസ്സിലും 

പെയ്തൊഴിയാത്ത നൊമ്പരപ്പൂവായി

ഇനിയും തീരാത്ത മിഴി നീർത്തുള്ളിയായ്

എവിടെയോ മഴ പെയ്തു കൊണ്ടിരിക്കുന്നു..
 

കണ്ടു തീരാത്ത സ്വപ്നങ്ങൾ പോലെ

കനവിൽ ബാക്കിയാം മോഹങ്ങൾ പോലെ

ലാളിച്ചു തീരാത്ത വാൽസല്യമായ്, മഴ 

മാനത്തും മനസ്സിലും തോരാതെ പെയ്യുന്നു..

English Summary:

Malayalam Poem ' Mazhathulli ' Written by Naina Mannanchery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com