ADVERTISEMENT

പതിനായിരം ബോഗികളുള്ള

തീവണ്ടി

സ്ഥലമെത്തുമ്പോൾ മാത്രം

തെളിഞ്ഞു കാണുന്ന

അദൃശ്യമായ

അനന്തമായ

പാളത്തിലിഴയുന്നു
 

പടച്ചോനെയറിയില്ലേലും

പടപ്പുകളെ നന്നായറിയും

ഇടക്കീന്ന് കയറി

കവിതപൂക്കും മുന്നേ

ഇറങ്ങുന്നവരോട്  

വിരഹവേദനയിൽ പൊതിഞ്ഞ

പാതി വെന്ത സ്നേഹം
 

പതിവുതെറ്റാതെ

കച്ചോടത്തിന് കയറിയിറങ്ങുന്നവരോട്

സമം  

നമ്മൾ രണ്ടുപേരും

തിരക്കുപിടിച്ച ഓട്ടത്തിലാണല്ലോ
 

രാപകലോട്ടത്തിലാണ്

പക്ഷെ

കൊള്ളുന്ന മഴയും

പൊള്ളുന്ന വെയിലും

ആർക്കുമേൽപ്പിക്കാറില്ല
 

പാളം തെറ്റിയതിന്റെ പ്രാക്കുകൾ

ചെവിപൊട്ടിക്കുമ്പോഴും

പാളം വെട്ടിത്തന്നവരോട്

കയറിയിറങ്ങുന്നവരോട്

നന്ദി
 

ഈ സ്റ്റേഷനുകളും

ഓർമ്മകളുടെ അവസാന ബോഗിയും

ഇല്ലാതിരുന്നെങ്കിൽ

പാലത്തിന്റെ ഒടുക്കം

പോക്ക് പ്രണയത്തിന്റെ

അനന്ത ചുഴിയിലേക്കാണെങ്കിൽ

English Summary:

Malayalam Poem ' Theevandi ' Written by Anar Eachome

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com