നിന്റെ മാത്രം ഞാൻ – സ്മിതം പാലക്കാട് എഴുതിയ കവിത
Mail This Article
×
മൗനം മഴനൂലായി
എന്നിലേക്കൊഴുകുമ്പോൾ
നിന്റെ പ്രണയം
ഒരു മഴയായെന്നിൽ
പെയ്തിറങ്ങുന്നു.
ദിനരാത്രങ്ങളുടെ
കാത്തിരിപ്പിന്റെ
അന്ത്യയാമത്തിൽ
പ്രണയവർണ്ണങ്ങളുടെ
നിറമഴ എന്നിൽ നിറയുന്നു.
നിന്നെ തഴുകിയെത്തും
ഇന്നിന്റെ കാറ്റിലെ പരിഭവം
അകലങ്ങളിലെ മൗനത്തിൽ
നീ അറിയുന്നുമോ!
ഓർമ്മകളിൽ നിറം കലർത്തുന്ന
രാക്കിനാവുകളിൽ
വാചാല മൗനത്തിൻ
ചെമ്പക ഗന്ധം നിറയുന്നുവോ!
പെയ്തൊഴിയാത്ത
മഴക്കാറായി
തോർന്നു തീരാത്ത
ചാറ്റൽമഴയായി
വീശിയൊടുങ്ങാത്ത
ഇളംകാറ്റായി
നിന്റെ രാത്രികളിലെനിക്ക്
നിറഞ്ഞുകവിയണം.
കിനാവുകൾ ചേക്കേറിയ
മനസ്സിന്റെ താളമായി
ചിലങ്കകെട്ടി ആടിയുലയണം..
നിലാവെളിച്ചത്തിൽ
'നിന്റെ മാത്രം ഞാനായി '
എനിക്ക് പൂത്തുനിറയണം!
English Summary:
Malayalam Poem ' Ninte Mathram Njan ' Written by Smitham Palakkad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.