ADVERTISEMENT

ഒരു ചുരുക്കെഴുത്തിൽ ഇടറിവീണ്

അസ്വസ്ഥതയുടെ ആഴങ്ങളിൽ നീന്തി

പൂർവാഹ്നവും മധ്യാഹ്നവും കടന്ന് 

അപരാഹ്നത്തിലെത്തി.
 

അച്ചുതണ്ടിന്റെ വിശ്രമം നേരിനെതിര്

വേലിയേറ്റവുമിറക്കവുമൊരു പോലെ

നദികളെന്നും കടലിൽ മാത്രം ചേരുന്നപോലെ

പകലെന്നും രാത്രിയിൽ തീരുന്നപോലെ.
 

ഓരോ ഭ്രമണവുമനേകം കദനമെന്നതിനാൽ

ഓരോ തിരയുമനേകം സങ്കൽപനങ്ങൾ.

തിക്കും തിരക്കും കൂട്ടി, തള്ളിയും വലിച്ചും,

പായുന്നതോരോ നിമിഷവുമാഴിയിലേക്ക്.
 

തിരികെ തേമ്പി വിട്ടാലുമൊരു തുള്ളിയും

പിന്മടങ്ങുന്നില്ലരുവിയിലേക്കൊരിക്കലും പഴയപോൽ.

ഒരു ചുരുക്കെഴുത്തിനാലെല്ലാം നിശ്ചലമാവു-

ന്നൊരിരുട്ടിലാണിപ്പോഴും നാം.

English Summary:

Malayalam Poem ' Oru Churukkezhuthil Idariveenu ' Written by Dr. Yusuf Perambra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com